തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ മെയ് 31ന്
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ മെയ് 31 ഞായറാഴ്ച 3 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. ‘വ്യാജ വാർത്തകളും ആശയരൂപീകരണവും’ എന്ന വിഷയത്തിൽ മുതിർന്ന പത്രപ്രവർത്തകനായ ബി.എസ്.ഉണ്ണികൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കും. പത്രപ്രവർത്തകയായ ഹസീന ഷിയാസ്’ ചർച്ച ഉദ്ഘാടനം ചെയ്യും. പി.മോഹൻദാസ് അധ്യക്ഷത വഹിക്കും. സെമിനാറിന് മുൻപായി മലയാള കലാഭവൻ ഗാനമേള ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9964113800
കേരള സമാജം കർണാടക വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
കേരള സമാജം (R)കർണാടകയുടെ വാർഷിക പൊതുയോഗം ദിരാൻ പാർട്ടി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. യോഗത്തിൽ അടുത്ത മൂന്നു വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. കൂടാതെ 50 ലക്ഷം രൂപയുടെ വാർഷിക ബഡ്ജറ്റിനും അംഗീകാരം നൽകി. ഇതിൽ 10 ലക്ഷം രൂപ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. പുതിയ ഭാരവാഹികളായി എസ്. കെ. പിള്ള(സംസ്ഥാന പ്രസിഡണ്ട്) ആർ.കെ.കുറുപ്പ്, ഷിജോ ഫ്രാൻസിസ് വൈസ് പ്രസിഡണ്ടുമാർ), ശ്രീകുമാർ (സെക്രട്ടറി), ഷിബു ഇ.ആർ
ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് നാളെ ധരംശാലയില്‍ തുടക്കമാകും
ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് നാളെ ധരംശാലയില്‍ തുടക്കമാകും. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിൽ ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ 31-ന് അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും.ഒന്നാം ക്വാളിഫയറില്‍ പരാജയപ്പെടുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ലഭിക്കും. പോയിന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും 27ന്
അട്ടപ്പാടി മധുവധക്കേസ്; ഒന്നാംപ്രതി ഹുസൈനെ ഹൈക്കോടതി വെറുതേവിട്ടു
അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതേവിട്ടു. വിചാരണ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. ജസ്റ്റിസ് കെ. വി. ജയകുമാർ, ജസ്റ്റിസ് വി. രാജ വിജയരാഘവൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനും മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതുമായ ആദിവാസി യുവാവ് മധുവിനെ (34) അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു
എക്‌സിക്യൂട്ടിവിനുള്ളിൽ തന്നെ ചിലർ ലക്ഷ്യം വയ്ക്കുന്നു: മുതിർന്ന താരങ്ങൾ പറഞ്ഞാൽ തലപ്പത്തുനിന്ന് മാറാൻ തയ്യാറെന്ന് ശ്വേത മേനോൻ
അമ്മയിലെ മുതിർന്ന താരങ്ങൾ പറഞ്ഞാൽ ‘അമ്മ’യുടെ തലപ്പത്തുനിന്ന് മാറാൻ തയ്യാറെന്ന് ശ്വേത മേനോൻ. പറയാനുള്ളത് മുഖത്ത് നോക്കി പറയും. എക്‌സിക്യൂട്ടിവിനുള്ളിൽ തന്നെ ചിലർ ലക്ഷ്യം വയ്ക്കുന്നുണ്ട്. കുറച്ചു കാലമായി അമ്മ ഓഫീസിൽ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നത് എന്നും ശ്വേത മേനോൻ പറയുന്നു. ടിനി ടോമിനെതിരായ അൻസിബയുടെ പരാതി മാധ്യങ്ങൾ വഴിയാണ് അറിയുന്നതെന്ന് ശ്വേത പറഞ്ഞു. അൻസിബയുടെ പരാതി ജനറൽ ബോഡിയിൽ ചർച്ച ചെയ്യും.
കേരളത്തിൽ മഴ കനക്കുന്നു; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
കേരളത്തിൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് ചൊവ്വാഴ്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ കേരള,
കോയമ്പത്തൂരിലെ പത്തുവയസുകാരിയുടെ കൊലപാതകം; കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി വിജയ്
കോയമ്പത്തൂരിൽ പത്തുവയസുകാരി ക്രൂരലൈംഗിക പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. കേസിൽ കുടുംബത്തിന് അർഹമായ നീതി ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകി. ഒന്നിനെയും ഭയപ്പെടേണ്ടെന്നും സ്വന്തമായി വീടുണ്ടോയെന്നതടക്കം മുഖ്യമന്ത്രി ചോദിച്ചറിഞ്ഞെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മുത്തശി മാധ്യമങ്ങളോട് പറഞ്ഞു. കോയമ്പത്തൂർ സുലൂരിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് വീടിനുസമീപത്തുനിന്ന് പത്തുവയസുകാരിയെ കാണാതായത്. കഴിഞ്ഞ ദിവസം വീടിന് ഒന്നര കിലോമീറ്റർ അകലെ പൊന്തക്കാട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മോദിയുടെ പാതയിൽ ജലാറ്റിൻ സ്‌റ്റിക്കുകൾ: പൊലീസുകാർക്ക് സസ്പെൻഷൻ
പ്രധാനമന്ത്രി നരേ ന്ദ്ര മോദിയുടെ വാഹന വ്യൂഹം കടന്നുപോയ വഴിക്കു സമീപത്തു നിന്ന് 2 ജലാറ്റിൻ സ്‌റ്റിക കൾ കണ്ടെടുത്ത കേസിൽ എസ്.ഐ. എ.എസ്.ഐ അടക 6 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ബെംഗളൂരു സൗത്ത് എസ്‌പി ശ്രീനിവാസ് ഗൗഡയാണ് സസ്പെൻഡ് ചെയ്തത്. സ്ഫോടനത്തിനു ടൈമറായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് സർക്കീറ്റും സമീപത്തുനിന്നു കണ്ടെടുത്തിരുന്നു. സംഭവത്തിൽ എൻഐഎയും ആഭ്യന്തരസുരക്ഷാ വിഭാഗവും റോയുംതെളിവെടുപ്പു നടത്തിയിരുന്നു. മെയ് 10ന് ആർട്ട് ഓഫ് ലിവിങ് രാജ്യാന്തര കേന്ദ്രത്തിലെ
ഇന്ധന വിലയിൽ വീണ്ടും വർധനവ്
രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്. ഡീസലിന് 2.71 രൂപയും പെട്രോളിന് ഇന്ന് 2.61രൂപയും വർധിച്ചു. രണ്ടാഴ്ചയ്ക്കിടെ നാല് തവണയായി എട്ട് രൂപയാണ് വർധിപ്പിച്ചത്. കഴിഞ്ഞ ദിവസം സിഎൻജിക്ക് ഒരു രൂപ വർധിപ്പിച്ചിരുന്നു. നിലവിൽ 90 രൂപയ്ക്കുമേൽ നൽകണം ഒരു കിലോ സിഎൻജിക്ക്. പുതിയ നിരക്കനുസരിച്ച് ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 102.12 രൂപയും ഡീസൽ വില ലിറ്ററിന് 95. 20 രൂപയുമാണ്.കഴിഞ്ഞ ദിവസമാണ് പെട്രോളിന് 87 പൈസയും ഡീസലിന്
അട്ടപ്പാടി മധു കൊലക്കേസ്; പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്
ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. ശിക്ഷ വർധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം. 2018 ഫെബ്രുവരിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.