ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് നാളെ ധരംശാലയില്‍ തുടക്കമാകും. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിൽ ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ 31-ന് അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും.ഒന്നാം ക്വാളിഫയറില്‍ പരാജയപ്പെടുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ലഭിക്കും.
പോയിന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന് റോയല്‍സും 27ന് ന്യൂ ചണ്ഡീഗഡില്‍ നടക്കുന്ന എലിമിനേറ്ററില്‍ നേര്‍ക്കുനേര്‍ വരും. ജയിക്കുന്നവർ ആര്‍സിബി – ഗുജറാത്ത് മത്സരത്തില്‍ തോറ്റ ടീമിനെ നേരിടുകയും ചെയ്യും. രണ്ടാം ക്വാളിഫയര്‍ കഴിഞ്ഞ് ഒരു ദിവസത്തെ മാത്രം ഇടവേളയുള്ളതിനാല്‍, വിജയിക്കുന്ന രണ്ടാമത്തെ ഫൈനലിസ്റ്റ് മെയ് 30ന് അഹമ്മദാബാദിലേക്ക് തിരിക്കും.