തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ മെയ് 31 ഞായറാഴ്ച 3 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും.
‘വ്യാജ വാർത്തകളും ആശയരൂപീകരണവും’ എന്ന വിഷയത്തിൽ മുതിർന്ന പത്രപ്രവർത്തകനായ ബി.എസ്.ഉണ്ണികൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കും. പത്രപ്രവർത്തകയായ ഹസീന ഷിയാസ്’ ചർച്ച ഉദ്ഘാടനം ചെയ്യും. പി.മോഹൻദാസ് അധ്യക്ഷത വഹിക്കും. സെമിനാറിന് മുൻപായി മലയാള കലാഭവൻ ഗാനമേള ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9964113800