കെ.എൻ.എസ്.എസ് പീനിയ കരയോഗത്തിൻ്റെ പതിനൊന്നാം വാർഷികം ‘പീനിയോത്സവം’ നെലഗതരനഹള്ളി സിദ്ധു ഗാർഡനിൽവച്ച് വിവിധ പരിപാടികളോടെ നടന്നു. കെ എൻ എസ് എസ് ചെയർമാൻ മനോഹരക്കുറുപ്പ് പീനിയോത്സവം ഉദ്‌ഘാടനം ചെയ്‌തു.

കെ എൻ എസ് എസ് ജനറൽ സെക്രട്ടറി ടി വി നാരായണൻ, മനു കൃഷ്ണൻ, വിജയകുമാർ, കരയോഗം പ്രസിഡണ്ട് രമേശ് കുമാർ, സെക്രട്ടറി ഹരി നായർ, പ്രോഗ്രാം കൺവീനർ ശിവകുമാർ ടി, ഫിനാൻസ് കൺവീനർ സുരേന്ദ്രൻ നായർ, ട്രഷറർ പ്രകാശ് കുമാർ, ജോയിന്റ് ട്രഷറർ സുരേഷ് വി.ടി, ജോയിന്റ് ഫിനാൻസ് കൺവീനർ ഉദയകുമാർ, മഹിളാവിങ് കൺവീനർ ശോഭന രാംദാസ്, മായാ കണ്ണൻ, സതി കുട്ടപ്പൻ എന്നിവർ നേതൃത്വം കൊടുത്തു.

കരയോഗം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ദ്രോണ അവാർഡ് ജേതാവും സിനി-സീരിയൽ താരവുമായ വസന്ത പഴയന്നൂർ, സിനിമ പിന്നണി ഗായകൻ രമേശ് പഴയന്നൂർ, കേരള ഫോക്ക് മ്യൂസിക്കൽ അവാർഡുകൾ കരസ്ഥമാക്കിയ പാട്ടുകാർ തുടങ്ങി വിവിധ ദൃശ്യകലാകാരന്മാർ അണിനിരന്ന മെഗാ ഷോ എന്നിവ പീനിയോത്സവത്തിന് മാറ്റുകൂട്ടി. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

Related Posts