കോയമ്പത്തൂരിൽ പത്തുവയസുകാരി ക്രൂരലൈംഗിക പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. കേസിൽ കുടുംബത്തിന് അർഹമായ നീതി ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകി.
ഒന്നിനെയും ഭയപ്പെടേണ്ടെന്നും സ്വന്തമായി വീടുണ്ടോയെന്നതടക്കം മുഖ്യമന്ത്രി ചോദിച്ചറിഞ്ഞെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മുത്തശി മാധ്യമങ്ങളോട് പറഞ്ഞു. കോയമ്പത്തൂർ സുലൂരിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് വീടിനുസമീപത്തുനിന്ന് പത്തുവയസുകാരിയെ കാണാതായത്. കഴിഞ്ഞ ദിവസം വീടിന് ഒന്നര കിലോമീറ്റർ അകലെ പൊന്തക്കാട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം തമിഴ്നാട്ടിലാകെ വൻ ജനരോക്ഷത്തിന് കാരണമായി.