ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായനികുതി നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ബഡ്ജറ്റ് അവതരണത്തിലായിരുന്നു ധനമന്ത്രിയുടെ ഈ പ്രഖ്യാപനം. നികുതി നയങ്ങൾ ലഘൂകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ ചില മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു.

കുറഞ്ഞ ടിസിഎസ് നിരക്കുകളും പുതിയ ഫോമുകളും അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഐടിആർ -1,​ ഐടിആർ – 2 ഫോമുകൾ ഉപയോഗിച്ച് വ്യക്തിഗത നികുതിദായകർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലായ് 31വരെ ആക്കി. പരിശോധനയ്ക്ക് ശേഷവും ടാക്സ് റിട്ടേൺ വിവരം പുതുക്കാം.

Related Posts