ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിക്കും; ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി കർണാടക സർക്കാർ
ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ഇതിനുള്ള ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി. ഗവർണറുടെ അംഗീകാരം ലഭിക്കുന്നതോടെ വൈദ്യുത വാഹനങ്ങൾക്ക് വിലകൂടും. 2026-ലെ കർണാടക മോട്ടോർ വാഹന നികുതി ഭേദഗതി ബില്ലിലാണ് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടനയിൽ മാറ്റം നിർദേശിച്ചിരിക്കുന്നത്. പ്രൈവറ്റ് കാറുകൾ, ജീപ്പുകൾ, ചെറിയ ബസുകൾ, ടാക്സികൾ എന്നിവയ്ക്ക് ലൈഫ് ടൈം ടാക്‌സ് സ്ലാബുകളും ഈ ബില്ലിൽ നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിംഗിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ പാർക്കിംഗ് ഏരിയയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയും മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സമീപത്തെ എസ് എ ടി (SAT) ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹമാണിതെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെ മെഡിക്കൽ കോളജ് പാർക്കിംഗിൽ
പി കെ ബാലകൃഷ്ണൻ മലയാള സാഹിത്യത്തിലെ അപൂർവ്വ പ്രതിഭ: ഡോ മിനി പ്രസാദ്
പി കെ ബാലകൃഷ്ണൻ മലയാള സാഹിത്യത്തിലെ അപൂർവ്വവും വേറിട്ടതുമായ നിരൂപക പ്രതിഭയാണെന്നും സാധാരണ എല്ലാവരെയുംപറ്റി ഇത്തരത്തിലുള്ള വാക്കുകൾ പ്രയോഗിക്കാറുണ്ടെങ്കിലും ഇത് അദ്ദേഹത്തെ സംബന്ധിച്ച് അന്വർത്ഥമാണെന്നും പ്രശസ്ത നിരൂപകയും എഴുത്തുകാരിയുമായ ഡോ. മിനി പ്രസാദ് പറഞ്ഞു. കേരളസമാജം ദൂരവാണിനഗർ, പി കെ ബാലകൃഷ്ണൻ ജന്മശതാദബ്ദിയുടെ ഭാഗമായി ഏർപ്പെടുത്തിയ “പി കെ ബാലകൃഷ്ണന്റെ സമഗ്ര സംഭാവന” എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു ഡോ മിനി പ്രസാദ്. അദ്ദേഹത്തെ നിരൂപക പ്രതിഭ എന്ന് വിളിക്കാമോ
സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപ; എല്ലാ കുടുംബങ്ങള്‍ക്കും 25ലക്ഷം രൂപ വരെയുള്ള സൗജന്യ ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക യുഡിഎഫ് പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരൻ്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. സ്ത്രീകള്‍ക്ക് KSRTCയില്‍ സൗജന്യ യാത്ര, സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്’. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ
കേരളത്തിൽ പഠിച്ചാൽ ജോലി; ക്ഷേമ പെൻഷൻ 3000; വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക പുറത്ത്
ഇടതുമുന്നണിയുടെ പ്രകടന പത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. രണ്ട് പുസ്തകമായാണ് എൽഡിഎഫിൻ്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.ക്ഷേമപെൻഷൻ 3000 രൂപ ആക്കും എന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, ക്യാമ്പസ് പ്ലേസ്മെന്റ് തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടന പത്രികയിൽ എൽഡിഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകളിൽ 50 ശതമാനം പേർക്കും ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങൾക്ക്
ഈസ്റ്റർ പ്രമാണിച്ച് വെടിനിർത്തൽ വേണമെന്ന യുക്രെയ്നിൻ്റെ നിർദേശം റഷ്യ തള്ളി
ഈസ്റ്റർ പ്രമാണിച്ച് വെടിനിർത്തൽ വേണമെന്ന യുക്രെയ്നിൻ്റെ നിർദേശം റഷ്യ തള്ളി. യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്‌കിയുടെ വെറുമൊരു പിആർ സ്റ്റണ്ട് മാത്രമാണ് ഈ ആവശ്യമെന്ന് റഷ്യ ആരോപിച്ചു. യുദ്ധം തുടരാൻ യുക്രെയ്ൻ സായുധ സേനയെ സജ്ജമാക്കാനും, സൈന്യത്തെ പുനഃസംഘടിപ്പിക്കാനും, തകർച്ചകൾ നികത്താനുമാണ് സെലൻസ്‌കി വെടിനിർത്തലിലൂടെ ലക്ഷ്യമിടുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു. ഊർജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒഴിവാക്കാൻ ഈസ്റ്റർ പ്രമാണിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുക്രെയ്ൻ്റെ
എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും
എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. കൊച്ചിയില്‍ നടക്കുന്ന ചടങ്ങിലാണ് യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കുക. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരൻ്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിക്കുക. എൽഡിഎഫിൻ്റെ പ്രകടന പത്രിക മുഖ്യമന്ത്രി
പെട്രോൾ, ഡീസൽ വില കൂട്ടി ഷെൽ ഇന്ത്യ; പെട്രോൾ ലിറ്ററിന് 7.41 രൂപയും ഡീസൽ ലിറ്ററിന് 25.01 രൂപയും വർധിപ്പിച്ചു
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പെട്രോൾ, ഡീസൽ വില കൂട്ടി സ്വകാര്യ എണ്ണ കമ്പനികൾ. നയാരക്ക് പിന്നാലെ ഷെൽ ഇന്ത്യയും വില വർധിപ്പിച്ചു. ബംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 7.41 രൂപയാണ് വർധിപ്പിച്ചത്. പെട്രോൾ സ്റ്റാൻഡേർഡ് വേരിയൻ്റ് ലിറ്ററിന് 11.85 രൂപ വർധിച്ചു. പവർ വേരിയന്റ്റിന് ലിറ്ററിന് 129.85 രൂപ നൽകണം. ഡീസൽ ലിറ്ററിന് 25.01 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സാധാരണ വേരിയൻ്റിന് 123.52 രൂപയും പ്രീമിയം വേരിയൻ്റിന് 133.52 രൂപയും നൽകണം. ഡീസൽ
രഞ്ജിത്തിനെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചെന്ന് സംശയം; ബോബി കുര്യനേയും ശാലിനിയേയും ചോദ്യം ചെയ്യും
രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ നടന്‍ ബോബി കുര്യനേയും അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനിയേയും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ സാധ്യത. രഞ്ജിത്തിന് അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ഇരുവരുടേയും സഹായം ലഭിച്ചുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ സംശയം. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ രണ്ടുപേരെയും പ്രതി ചേര്‍ക്കും. ലൈംഗിക അതിക്രമ വിവരം ഷൂട്ടിംഗ് ലൊക്കേഷനില്‍ മറച്ചുവയ്ക്കാന്‍ ശ്രമം നടന്നോയെന്നതിലും വിശദമായ അന്വേഷണം നടത്തും. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം രഞ്ജിത്തിനെ അറസ്റ്റ്
പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ; യുഡിഎഫ് ക്യാമ്പിൽ ആവേശം
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുസമ്മേളനങ്ങൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. രാവിലെ 11 മണിക്ക് ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ പുത്തൻതോപ്പിൽ നടക്കുന്ന കോർണർ മീറ്റിംഗോടെയാണ് പ്രിയങ്കയുടെ പര്യടനം ആരംഭിക്കുന്നത്. തീരദേശ മേഖലയിലെ വോട്ടർമാരെ നേരിൽ കണ്ട് പ്രിയങ്ക സംസാരിക്കും. തുടർന്ന് കൊല്ലത്തേക്ക് തിരിക്കുന്ന പ്രിയങ്ക ഉച്ചയ്ക്ക് 12.30 ന് കൊല്ലം കാന്റോൺമെന്റ് മൈതാനത്ത് സംഘടിപ്പിക്കുന്ന വമ്പിച്ച പൊതുസമ്മേളനത്തെ