മത്സരിക്കുന്നെങ്കിൽ കോയമ്പത്തൂരിൽ മാത്രമെന്ന് അണ്ണാമലെ; തനിക്ക് അവകാശപ്പെട്ടതെന്ന് വാനതി ശ്രീനിവാസൻ
തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ മത്സരിക്കുമെങ്കിൽ കോയമ്പത്തൂരിൽ മാത്രമെന്ന നിലപാടിലാണ്. എന്നാൽ കോയമ്പത്തൂരിൽ പാർട്ടിക്ക് അനുവദിച്ച ഏക സീറ്റ് തനിക്ക് അവകാശപ്പെട്ടതെന്ന നിലപാടിലാണ് വാനതി ശ്രീനിവാസനും. ഓരോ മണ്ഡലങ്ങളിലേക്കും 3 പേരുടെ വീതം ആളുകളെ ഉൾപ്പെടുത്തിയുള്ള പാനൽ കേന്ദ്ര നേതൃത്വത്തിന് കൈമാറിയെങ്കിലും നേതാക്കൾ തമ്മിലുള്ള സീറ്റ് തർക്കം പരിഹരിക്കാനാവാത്ത നിലയിലാണ്. കോയമ്പത്തൂരില്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക്
ഇന്‍റെണൽ കമ്മിറ്റി പോലും ശക്തന്മാരുടെ കയ്യിലാണെന്നതിന്‍റെ തെളിവാണിത്’; ഒന്നും മാറിയിട്ടില്ല: ഡബ്ല്യുസിസി
ലൈംഗികപീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായ സംഭവത്തിൽ പ്രതികരിച്ച് ഡബ്ല്യുസിസി (വുമൺ ഇൻ സിനിമാ കളക്‌ടീവ്). സിനിമാ മേഖലയിലെ സാഹചര്യങ്ങളൊന്നും മാറിയിട്ടില്ല എന്നതിന്‍റെ വേദനിപ്പിക്കുന്ന തിരിച്ചറിവാണ് ഈ പരാതിയെന്നാണ് ഡബ്ല്യുസിസിയുടെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിലുള്ളത്. ഈ കുറ്റവാളികളുടെ ധൈര്യത്തിന്‍റെ ഉറവിടം എവിടെ നിന്നാവും എന്നും സംഘടന ചോദ്യമുയർത്തി. ഇന്റേണൽ കമ്മിറ്റി ഓരോ സിനിമാ സെറ്റിലും വേണമെന്ന ഉത്തരവ് ഡബ്ല്യുസിസി ഹൈക്കോടതിയിൽ നിന്ന് നേടിയെടുത്തതാണ്. എന്നാൽ, ഇതിന്‍റെ പ്രവർത്തനങ്ങളൊന്നും കൃത്യമായി
സഹപാഠികളുടെ മാനസിക പീഡനം: കർണ്ണാടകയിൽ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
കർണാടകയിൽ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു. മല്ലാദിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദിക് കോളേജ് അവസാന വർഷ ബി.എ.എം.എസ് വിദ്യാർഥിനിയായ നിഖിത (22)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകനുമായി പ്രണയത്തിലാണെന്ന് സഹപാഠികൾ പ്രചരിപ്പിച്ചതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്താലാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക വിവരം. ‘കോളേജിലെ ലക്‌ചററായ ഡോ. രാജുവുമായി നിഖിതയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ചില സഹപാഠികൾ കോളേജിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു’ നിഖിതയുടെ പിതാവ്
അരലക്ഷം രൂപയുടെ ഉന്നതി സ്കോളർഷിപ്പ് കൈമാറി
വയനാട് ചൂരൽ മല മുണ്ടക്കൈ ദുരന്ത ബാധിതരായ നിർധന കുടുംബത്തിൽപെട്ട അഞ്ചു വിദ്യാർത്ഥികൾക്ക് ബാംഗ്ലൂർ എസ് കെ എസ് എസ് എഫ് ഈ വർഷം ഏർപ്പെടുത്തിയ അരലക്ഷം രൂപയുടെ ‘ഉന്നതി എഡ്യൂക്കേഷൻ സ്കോളർഷിപ്’ കൈമാറി. പ്രദേശത്തെ തീർത്തും അർഹരായ 5 വിദ്യാർത്ഥികൾക്ക് നൽകാനുള്ള തുക ബാംഗ്ലൂർ എസ് കെ എസ് എസ് എഫ് ട്രഷറർ ഷാജൽ സി എച്ചിൽ നിന്നും ബത്തേരി ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് വയനാട്ടിലെ
രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; പോലീസിൽ പരാതി നൽകി കോൺഗ്രസ്
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ പരാതി നൽകി കോൺഗ്രസ്. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷാണ് പാലക്കാട് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ബിജെപി നഗരസഭ കൗൺസിലർ സിന്ധുവിന്റെ നേതൃത്വത്തിൽ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും സംഭവം അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. കഴിഞ്ഞ ദിവസമാണ് വടക്കന്തറയിൽ സ്ഥാനാർഥി പര്യടനത്തിനിടെ ബിജെപി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്. ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ട്
ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചതിന് പിന്നാലെ അമ്മ ജീവനൊടുക്കി
ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ ജീവനൊടുക്കി. ബെംഗളൂരു ഭൈരവേശ്വരനഗറിലാണ് സംഭവം. സോഫ്റ്റ്‌വെയർ പ്രൊ-ഫഷണലായ 29കാരി പ്രതിഭയും മകൻ അഗസ്‌ത്യയുമാണ് മരിച്ചത്. പ്രതിഭയുടെ ഭർത്താവ് മഹാന്തേഷ് ജോലിക്ക് പോയിരിക്കെയാണ് സംഭവം. ബുധനാഴ്‌ച പ്രതിഭ ഉണങ്ങിയ വസ്ത്രങ്ങൾ എടുക്കാൻ ടെറസിലേക്ക് പോയ സമയത്താണ് കുളിമുറിയിലെത്തിയ കുഞ്ഞ് അബദ്ധത്തിൽ വെള്ളം നിറച്ച ബക്കറ്റിൽ അബദ്ധത്തിൽ വീഴുന്നത്. പ്രതിഭ തിരിച്ചെത്തിയപ്പോൾ തൻ്റെ കുഞ്ഞിനെ ബക്കറ്റിൽ
മമ്മൂട്ടി-മോഹൻലാൽ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. മോഹൻലാൽ തന്നെയാണ് ചിത്രത്തിൻ്റെ റിലീസ് തീയതി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി അറിയിച്ചത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് ചിത്രം വിലയിരുത്തപ്പെടുന്നത്. ഏപ്രിൽ 23-ന് നിശ്ചയിച്ചിരുന്ന റിലീസ് അപ്രതീക്ഷിതമായ ചില സാങ്കേതിക പ്രതിസന്ധികളെത്തുടർന്നാണ് മെയ് മാസത്തിലേക്ക് മാറ്റുകയായിരുന്നു. ഇക്കാര്യം ചിത്രത്തിൻ്റെ നിർമ്മാതാവ് ആന്‍റോ
ട്രെയിനിനു നേരെ അതിക്രമം; കർശനമായ നിയമം കൊണ്ടുവരും: സുരേഷ് ഗോപി
ട്രെയിനിന് നേരെ അതിക്രമം കാണിക്കുന്നവർക്കെതിരെ കർശന നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ട്രെയിനിന് നേരെ കല്ലേറ് നടത്തുന്നവർക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്നും പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന വിദ്യാർത്ഥിയ്ക്ക് സംരക്ഷണം ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിദ്യാർത്ഥിക്ക് ധനസഹായം ഉൾപ്പെടെ നൽകുന്നതിനെക്കുറിച്ച് പറയാൻ കഴിയില്ല. പക്ഷേ കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ട്. കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ വിരിയുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൃത്യമായ കണക്ക്
വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നൂർബീന റഷീദ് രാജിവെച്ചു
വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നൂർബീന റഷീദ് രാജിവെച്ചു. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായാണ് നൂര്‍ബിന രാജിക്കാര്യം വ്യക്തമാക്കിയത്. അതേസമയം പാര്‍ട്ടി വിടില്ലെന്നും നൂര്‍ബിന പറഞ്ഞു. പാർട്ടിയിൽ വനിത ലീഗിന് കടുത്ത അവഗണനെയന്ന് നൂർബീന റഷീദ് ആരോപിച്ചു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം വരെ പാർട്ടി നേതൃത്വവുമായി നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നുവെന്നും നൂര്‍ബിന പറഞ്ഞു. ‘സമ്പാദിക്കാൻ വേണ്ടിയല്ല വനിതാ ലീഗുകാർ ആരും പാർട്ടിയിൽ
മകന്‍റെ അസുഖം മാറാൻ മകളെ ബലി നൽകിയ അമ്മയും മന്ത്രവാദിയും അറസ്റ്റിൽ
മകന്‍റെ അസുഖം മാറാൻ മകളെ ബലി നൽകിയ കേസിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. കുസുംബ ഗ്രാമത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), നാട്ടുകാരനും സഹായിയുമായ ഭീം റാം (40) എന്നിവരാണ് പിടിയിലായത്. നരബലിയാണ് നടന്നതെന്നു കണ്ടെത്തിയതായി ഹസാരിബാഗ് ഡിഐജി അഞ്ജനി ഝാ, എസ് പി അഞ്ജനി