ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ ജീവനൊടുക്കി. ബെംഗളൂരു ഭൈരവേശ്വരനഗറിലാണ് സംഭവം. സോഫ്റ്റ്‌വെയർ പ്രൊ-ഫഷണലായ 29കാരി പ്രതിഭയും മകൻ അഗസ്‌ത്യയുമാണ് മരിച്ചത്. പ്രതിഭയുടെ ഭർത്താവ് മഹാന്തേഷ് ജോലിക്ക് പോയിരിക്കെയാണ് സംഭവം.

ബുധനാഴ്‌ച പ്രതിഭ ഉണങ്ങിയ വസ്ത്രങ്ങൾ എടുക്കാൻ ടെറസിലേക്ക് പോയ സമയത്താണ് കുളിമുറിയിലെത്തിയ കുഞ്ഞ് അബദ്ധത്തിൽ വെള്ളം നിറച്ച ബക്കറ്റിൽ അബദ്ധത്തിൽ വീഴുന്നത്. പ്രതിഭ തിരിച്ചെത്തിയപ്പോൾ തൻ്റെ കുഞ്ഞിനെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിൻ്റെ മരണത്തിൽ ദുഃഖിതയായ യുവതി വീട്ടിലുണ്ടായിരുന്ന പാരസെറ്റമോൾ ഗുളികകൾ കഴിച്ച് ആദ്യം ജീവനൊടുക്കാൻ ശ്രമിച്ചു. പിന്നാലെ കൈത്തണ്ട മുറിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു.

വൈകുന്നേരം 6:30 ഓടെ മഹന്തേഷ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഒടുവിൽ സ്പെയർ താക്കോൽ ഉപയോഗിച്ച് വീട്ടിൽ കയറിയപ്പോളാണ് ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. പ്രതിഭ എഴുതിയ ആത്മഹത്യാക്കുറിപ്പും 15 ഗുളികകളുടെ ഒഴിഞ്ഞ സ്ട്രിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തൻ്റെ മകൻ്റെ മരണത്തിന് താനാണ് ഉത്തരവാദിയാണെന്നും കുറ്റബോധത്തോടെ ജീവിക്കാൻ കഴിയില്ലെന്നും പ്രതിഭയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഗുളികകൾ കഴിച്ച് കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ആദ്യം ശ്രമിച്ചുവെങ്കിലും ഒടുവിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നും ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.

Related Posts