റഷ്യൻ സൈനിക വിമാനം തകർന്ന് 29പേർക്ക് ദാരുണാന്ത്യം
റഷ്യൻ സൈനിക വിമാനം തകർന്ന് 29പേർ മരിച്ചു. റഷ്യൻ അന്റനോവ് – 26 എന്ന സൈനിക വിമാനമാണ് ക്രിമിയൻ ഉപദ്വീപിൽ അപകടത്തിൽപ്പെട്ടത്. ക്രിമിയൻ ഉപദ്വീപിനു മുകളിലൂടെ പറക്കുന്നതിനിടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. തകർന്നുവീണ വിമാനം രക്ഷാപ്രവർത്തകർ കണ്ടെത്തി. സാങ്കേതിക തകരാറാകാം അപകടകാരണമെന്നും അധികൃതർ വ്യക്തമാക്കി.
ബാംഗ്ളൂർ വാരിയർ സമാജത്തിൻ്റെ വനിതാദിനാഘോഷം
ബാംഗ്ളൂർ വാരിയർ സമാജത്തിൻ്റെ ഈ വർഷത്തെ വനിതാദിനാഘോഷം ഇന്ദിരാനഗറിലുള്ള ഇ സി എയിൽവച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ബാംഗ്ളൂർ വാരിയർ സമാജത്തിൻ്റെ വനിതാവിഭാഗം നേതൃത്വം നൽകിയ ചടങ്ങിൽ ഡോ.ഗായത്രി വാസുദേവൻ മുഖ്യാതിഥി ആയിരുന്നു. നൂറിൽപരം സമാജാംഗങ്ങൾ പങ്കെടുത്ത ആഘോഷപരിപാടിയിൽ, സമാജം അദ്ധ്യക്ഷൻ എം.വി. വിജയനും, കാര്യദർശി പി.ടി.ഗോപകുമാറും ചേർന്ന് മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തിയതിനുശേഷം പൊന്നാടയിട്ട് ആദരിച്ചു. തുടർന്ന് ഭദ്രദീപം തെളിയിച്ച് വനിതാദിനാഘോഷത്തിനു തുടക്കം കുറിച്ചു. സമാജത്തിൻ്റെ അദ്ധ്യക്ഷനും കാര്യദർശിയും സദസ്സിനെ
ഇറാഖിൽ അമേരിക്കൻ മാധ്യമപ്രവർത്തകയെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി
അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ബാഗ്ദാദിൽ വച്ച് ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. ബാഗ്ദാദിൽ വച്ച് തോക്കുമായെത്തിയ സംഘം ഇവരെ ബലമായി കാറിൽ നിന്നും പിടിച്ചിറക്കികൊണ്ടു പോവുകയായിരുന്നു. ഇവരെ തട്ടികൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകപ്പെട്ട മാധ്യമപ്രവർത്തക യുഎസ് പൗരത്വമുള്ള ഒരു സ്ത്രീയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. യുദ്ധം ആരംഭിച്ചതുമുതൽ, തട്ടിക്കൊണ്ടുപോകൽ സാധ്യതയെക്കുറിച്ച് യുഎസ് എംബസി മുന്നറിയിപ്പ് നൽകുകയും പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഘർഷ മേഖലകളിൽ നിന്നുള്ള ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന്
യുഡിഎഫ് കർണാടകയുടെ ഇലക്ഷൻ കൺവെൻഷൻ ഇന്ന്
ആസന്നമായ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി കർണാടകയിലുള്ള ജനാധിപത്യ വിശ്വാസികളെ ഒന്നിപ്പിച്ചുകൊണ്ട് യുഡിഎഫ് കർണാടകയുടെ ഇലക്ഷൻ കൺവെൻഷൻ നടത്തുന്നു. യുഡിഎഫ് ചെയർമാൻ അഡ്വ സത്യൻ പുത്തൂരിൻ്റെ അധ്യക്ഷതയിൽ മടിവാള സേവറി ഹോട്ടലിൽ ഇന്ന് വൈകുന്നേരം 6.00 മണിക്ക് ചേരുന്ന കൺവെൻഷൻ പാനസംഗീത ഗായകൻ ഞരളത്ത് ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ കോൺഗ്രസ് വക്താവ് നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തും. എൻ എ ഹാരിസ് എം
പാലക്കാടൻ കുട്ടായ്‌മയുടെ സൗജന്യ കന്നഡ ക്ലാസ്
പാലക്കാടൻ കുട്ടായ്‌മ യുവജന വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള സൗജന്യ കന്നഡ ക്ലാസിൻ്റെ രണ്ടാമത്തെ ബാച്ച് ഏപ്രിൽ 19 ന് തമ്പുചെട്ടി പാളയം റോഡിലെ മന്നംനഗർ ഓഫിസിൽ ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി വി.കെ.രവീന്ദ്രൻ അറിയിച്ചു. ഫോൺ: 9916506966, 9744736282
കന്നട ഭാഷയെയും സംസ്കാരത്തെയും ബഹുമാനിക്കണം: വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാല
കന്നട ഭാഷയെയും സംസ്കാരത്തെയും ബഹുമാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാല (വി.ടി.യൂ) എല്ലാ അഫിലിയേറ്റഡ് കോളേജുകൾക്കും നിർദേശങ്ങൾ നൽകി. കോളേജുകളിലെ വിദ്യാർത്ഥികളും ജീവനക്കാരും പാലിക്കേണ്ട നിരവധി നിർദ്ദേശങ്ങൾ സർവകലാശാല പുറപ്പെടുവിച്ചു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘കന്നട നമ്മുടെ നാടിൻ്റെ ഭാഷയാണ്, ഭാഷയെ ബഹുമാനിക്കേണ്ടത് ഓരോ പൗരൻ്റെയും ഉത്തരവാദിത്തമാണ്. ഞങ്ങൾക്ക് 220 അഫിലിയേറ്റഡ് കോളേജുകളുണ്ട്, മൂന്ന് ലക്ഷം വിദ്യാർത്ഥികളുണ്ട്. കർണാടകക്കും ഇന്ത്യക്കും പുറത്തുനിന്നുള്ള വിദ്യാർഥികളുള്ളതിനാൽ, എല്ലാ
മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയ്ക്ക് ജന്മനാടായ ഹാസനിൽ മ്യൂസിയം വരുന്നു
മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്.ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡയ്ക്ക് അദ്ദേഹത്തിൻ്റെ ജന്മനാടായ ഹാസനിലെ ഹരദനഹള്ളിയിൽ മ്യൂസിയം വരുന്നു. ദേവഗൗഡയുടെ ജീവിതത്തിൻ്റെ വിവിധ ഏടുകൾ അടയാളപ്പെടുത്തുന്ന മ്യൂസിയം നിർമ്മിക്കുന്നത് പ്രദേശത്തെ ദേവഗൗഡയുടെ ആരാധകരുൾപ്പെട്ട സംഘമാണ്. ഹാസനിലെ ഒരു ചെറിയ ഗ്രാമത്തിൽനിന്ന് രാജ്യത്തിൻ്റെ പ്രധാനമന്ത്രിപദം വരെ അലങ്കരിച്ച ദേവഗൗഡയുടെ ജീവിതവും സംഭാവനകളും ചിത്രീകരിക്കുന്നതായിരിക്കും മ്യൂസിയമെന്ന് ഇതിനുപിന്നിലുള്ളവർ പറഞ്ഞു. മ്യൂസിയത്തിൻ്റെ രൂപകല്പന നടന്നുവരുകയാണെന്നും ദേവഗൗഡയുടെ പഴയകാലചിത്രങ്ങൾ ശേഖരിച്ചുവരുകയാനിന്നും ഇവർ പറഞ്ഞു. ആറുപതിറ്റാണ്ട് നീണ്ടുനിൽക്കുന്ന അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ
അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പരിശോധനയിൽ ഇദ്ദേഹത്തിന് ഇസിജിയിൽ വ്യതിയാനമുള്ളതായി കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഇദ്ദേഹത്തെ വിട്ടയക്കുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കൂ. ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതീവ ഗുരുതരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മാനഭംഗം, ലൈംഗീക