അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ബാഗ്ദാദിൽ വച്ച് ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. ബാഗ്ദാദിൽ വച്ച് തോക്കുമായെത്തിയ സംഘം ഇവരെ ബലമായി കാറിൽ നിന്നും പിടിച്ചിറക്കികൊണ്ടു പോവുകയായിരുന്നു. ഇവരെ തട്ടികൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകപ്പെട്ട മാധ്യമപ്രവർത്തക യുഎസ് പൗരത്വമുള്ള ഒരു സ്ത്രീയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. യുദ്ധം ആരംഭിച്ചതുമുതൽ, തട്ടിക്കൊണ്ടുപോകൽ സാധ്യതയെക്കുറിച്ച് യുഎസ് എംബസി മുന്നറിയിപ്പ് നൽകുകയും പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സംഘർഷ മേഖലകളിൽ നിന്നുള്ള ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് ഈ മാധ്യമപ്രവർത്തക ഏറെ പ്രശസ്തയാണ്. സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വാർത്തകൾ വിവിധ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾക്കായി അവർ എഴുതിയിട്ടുണ്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസികൾക്കായി മിഡിൽ ഈസ്റ്റിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും വാർത്ത റിപ്പോർട്ട് ചെയ്യുന്ന അമേരിക്കൻ അവാർഡ് ജേതാവായ ഫ്രീലാൻസ് ജേണലിസ്റ്റാണ് ഷെല്ലി കിറ്റിൽസൺ.
സംഭവത്തിൽ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.