പിതാവിന് നേരെ തോക്ക് ചൂണ്ടി 10 ലക്ഷം കവർന്നു, മകൻ അറസ്റ്റിൽ
ഡൽഹിയിൽ പിതാവിന്റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ യുവാവ് പിടിയിൽ. തവ്ലീൻ എന്നയാളും കൂട്ടുപ്രതികളായ രണ്ടുപേരുമാണ് പിടിയിലായത്. മൂന്നുപേരും വീട്ടിൽ കയറി തവ്ലീന്റെ പിതാവിന്റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈക്കലാക്കി. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് പ്രതികളെ വലയിലാക്കി. തവ്ലീന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലെ ജോലിക്കാരാണ് മറ്റ് രണ്ടുപേർ. തട്ടിയെടുത്ത 10 ലക്ഷം രൂപയും ഇവരിൽ നിന്നും കണ്ടെടുത്തു. തവ്ലീനെ
‘ആർട്ട് ഫ്രം ദി ഹാർട്ട്’ ആർട്ട് ഫെസ്റ്റ് ശനി, ഞായർ ദിവസങ്ങളിൽ ചിത്രകലാ പരിഷത്തിൽ
‘ആർട്ട് ഫ്രം ദി ഹാർട്ട്’ ആർട്ട് ഫെസ്റ്റ് ശനി, ഞായർ ദിവസങ്ങളിൽ കുമാരകൃപ റോഡിലെ ചിത്രകലാ പരിഷത്തിൽ നടക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ പങ്കെടുക്കുന്ന പ്രദർശനം രാവിലെ 11 മുതൽ വൈകീട്ട് ഏഴുവരെ നടക്കും. എസ്. ഗോവിന്ദരാജ, അശ്വിനി പുനീത് രാജ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. കലാകാരൻ മാധവ് ഗോയൽ മുഖ്യാതിഥിയാകും.
ഈസ്‌റ്റർ അവധി; സ്പെഷൽ സർവീസുമായി കർണാടക ആർടിസിയും
ബെംഗളുരു ഈസ്‌റിന് നാട്ടിലേക്കു മടങ്ങാൻ തിരക്കേറെയുള്ള ഇന്നു കേരള, കർണാടക ആർടിസികൾ കുടുതൽ സ്പെഷൽ ബസുകൾ അനുവദിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണു കൂടുതൽ സ്പെഷൽ ബസുകൾ.നേരത്തെ അനുവദിച്ച ഹുബ്ബള്ളി-കൊല്ലം സ്പെഷൽ ട്രെയിനിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റു തീർന്നിരുന്നു. ഇന്നു രാവിലെ 11.50നു പുറപ്പെടുന്ന യശ്വന്തപുര – കണ്ണൂർ (മംഗളുരു വഴി) സ്പെഷൽ ട്രെയിനിൽ ടിക്കറ്റുകൾ ബാക്കിയാണ്. അവസാന നിമിഷം പ്രഖ്യാപിച്ചതും
കടുത്ത ചൂട്; വടക്കൻ കർണാടകയിൽ ഓഫിസ് സമയം 8 മുതൽ ഉച്ചയ്ക്ക് 1.30 വരെ
ബെംഗളൂരു കടുത്ത വേനൽ ചൂടിനെ തുടർന്നു വടക്കൻ കർണാടകയിലെ സർക്കാർ ഓഫിസുകളിൽ ജോലി സമയം രാവി ലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെയാക്കി. മേയ് വരെ ഈ സമയക്രമം തുടരും. കലബുറഗി ഡിവിഷനിലും ബെളഗാവി ഡിവിഷനിലെ വിജയപുര, ബാഗൽക്കോട്ട് ജില്ലകളിലുമാണിത് നടപ്പിലാക്കിയത്. സമയമാറ്റം ഒരു വിധത്തിലും ജോലിയുടെ കാര്യക്ഷമതയെ ബാധിക്കരുതെന്നും കലക്ടർമാരോ ജില്ലാ സിഇഒമാരോ ആവശ്യപ്പെട്ടാൽ കൂടുതൽ സമയം ജോലി ചെയ്യാൻ തയാറാകണമെന്നും ഭരണവകുപ്പ് അണ്ടർ സെക്രട്ടറി ബി.വിമലാ
54 വർഷത്തെ കാത്തിരിപ്പ്; മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ് 2 വിക്ഷേപിച്ചു
നാസയുടെ ബഹിരാകാശ വിക്ഷേപണ സംവിധാനം ആർട്ടെമിസ് 2 വിക്ഷേപിച്ചു. 54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനുചുറ്റും എത്തിക്കാൻ നാസ നടത്തുന്ന ചരിത്രപരമായ ദൗത്യമാണ് ആർട്ടെമിസ് 2. നാസയുടെ ആർട്ടെമിസ് രണ്ടാം ദൗത്യത്തിൻ്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് നടന്നു. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് കുതിച്ചുയർന്നത്. എസ്എൽഎസ് എന്ന ഭീമൻ റോക്കറ്റിൽ ഒറയോൺ എന്ന യാത്രാപേടകത്തിലാണ് യാത്ര. ഒരു
പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി വനിതാ പ്രവർത്തകർ
യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തടഞ്ഞു പാലക്കാട്ടെ ബിജെപി വനിതാ പ്രവർത്തകർ. ‘പെണ്ണുപിടിയന്മാരായ കോൺഗ്രസുകാരെ കയറ്റില്ല’ എന്ന് പറഞ്ഞാണ് ബിജെപി വനിതാ പ്രവർത്തകർ. തടഞ്ഞത്. സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ, വടക്കന്തറയിലാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. ബിജെപി കൗൺസിലർ സിന്ധു രാജൻ്റെ നേതൃത്വത്തിലാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്. പാലക്കാട് ടൗൺ സൗത്ത് ആയിരുന്നു ഇന്ന് രമേഷ് പിഷാരടിയുടെ പര്യടനം. ബിജെപിയുടെ ശക്തി മേഖലകൾ ഉൾപ്പെടുന്നതാണ് ഈ മേഖലകൾ. എതിർ സ്ഥാനാർത്ഥികളുടെ ഫ്ലക്സോ
ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു
ഇന്ധനവില വർധിച്ച സാഹചര്യത്തിൽ ഇൻഡിഗോ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില ഉയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമായതെന്ന് ഇൻഡിഗോ കമ്പനി അറിയിച്ചു.പുതുക്കിയ ഇന്ധന സർചാർജ് നാളെ മുതൽ പ്രാബല്യത്തിൽ വരും. പ്രവാസികൾക്ക് കമ്പനിയുടെ ഈ തീരുമാനം വലിയ തിരിച്ചടിയാകും. 2000 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് 950 രൂപയാണ് അധികമായി നൽകേണ്ടി വരിക. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് 900 രൂപ മുതൽ 10,000 രൂപ
ആന്ധ്രാപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനമായി അമരാവതി; ബില്ല് ലോക്‌സഭ പാസാക്കി
ആന്ധ്രാപ്രദേശിന്റെ സ്ഥിരം തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിക്കുന്നതിനുള്ള സുപ്രധാന ബില്ല് ലോക്‌സഭ പാസാക്കി. ബിജെപി, കോൺഗ്രസ്, ടിഡിപി എന്നീ പാർട്ടികളുടെ പിന്തുണയോടെ ശബ്ദവോട്ടോടെയാണ് 2026-ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന (ഭേദഗതി) ബില്ല് സഭ അംഗീകരിച്ചത്. അമരാവതിയെ തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 28-ന് ആന്ധ്ര നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ അതിവേഗ നടപടി. ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് അംഗം മാണിക്കം ടാഗോർ ബില്ലിനെ സ്വാഗതം ചെയ്തു. ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ എന്നിവയെപ്പോലെ
ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കും: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ശബരിമല സ്വർണ്ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു. എറണാകുളം പറവൂരിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റത്തിന്റെ തുടക്കം തൃശൂരുണ്ടായി അതിന്റെ തുടർച്ചയ്ക്കുള്ള അവസരമിതാണെന്നും അദേഹം പറഞ്ഞു. യേശുവിനെ 30 വെള്ളികാശിന് വേണ്ടി ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെ അയ്യപ്പനെ മറയാക്കി സ്വർണ്ണം കട്ടെടുത്ത ഒരു സർക്കാർ ഇവിടെയുണ്ടെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും കൈയിൽ നിന്ന് കേരളത്തെ ആരാണ് രക്ഷിക്കുക? അതിന്
കെ എൻ എസ് എസ് മഹിളാ കോർ കമ്മിറ്റിയുടെ അന്താരാഷ്ട്ര വനിതാ ദിന ആഘോഷം
ബാംഗ്ലൂരിലെ 18 കരയോഗങ്ങളിൽനിന്നുള്ള മഹിളാ വിഭാഗങ്ങൾ ചേർന്ന് മഹിളാ കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ എസ് പാള്യയിലെ എം എം ഇ ടി സ്കൂളിവെച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ചെയർമാൻ ആർ.മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ വിജയ കുമാർ, വൈസ് ചെയർമാൻ ജി.മോഹന കുമാർ, ജോയിൻ്റ് സെക്രട്ടറി ഹരീഷ് കുമാർ, സ്കൂൾ പ്രസിഡണ്ട് മോഹൻദാസ്, കോർ കമ്മിറ്റി കൺവീനർ ശോഭന രാമദാസും മറ്റു കമ്മിറ്റി അംഗങ്ങളും