ഇറാനിൽ ഭരണകൂടവും സൈന്യവും നേർക്കുനേർ; രാജ്യത്തിന്റെ ഭരണനിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായി റിപ്പോർട്ടുകൾ
ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാനെ നോക്കുത്തിയാക്കി രാജ്യത്തിന്റെ ഭരണനിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി) ഏറ്റെടുത്തതായി റിപ്പോർട്ടുകൾ. ഇറാൻ ഇന്റർനാഷണലാണ് ഈ വാർത്ത പുറത്തുവിട്ടത്. പ്രസിഡണ്ട് നിർദേശിച്ച പല സുപ്രധാന നിയമനങ്ങളും ഐആർജിസി തടയുകയാണ്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് സുപ്രധാന പദവികളിലേക്കുള്ള നിയമനങ്ങൾ തങ്ങൾ നേരിട്ട് നടത്തുമെന്ന കർക്കശ നിലപാടിലാണ് സൈനിക നേതൃത്വം. പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡണ്ട് പെസഷ്കിയാന്റെ നീക്കം ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ
ജി. സുധാകരന്റെ ഡ്രൈവർക്ക് വധഭീഷണി
മുൻ സിപിഎം നേതാവും അമ്പലപ്പുഴ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരന്റെ ഡ്രൈവർ പ്രദീപ് കുമാറിന് വധഭീഷണി. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്താൽ വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. സംഭവത്തിൽ പ്രദീപ് കുമാർ പുന്നപ്ര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ദീർഘകാലമായി ജി. സുധാകരന്റെ ഡ്രൈവറായി പ്രവർത്തിക്കുന്ന പ്രദീപിനെ കഴിഞ്ഞ സമ്മേളനത്തിലാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. സുധാകരൻ ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായതോടെ അദ്ദേഹത്തിന്റെ പ്രചാരണങ്ങളിൽ പ്രദീപ് സജീവമായി
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ‘ലഹരിയും കൗമാര പ്രണയബന്ധങ്ങളും’ എന്ന വിഷയത്തിൽ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു. സമൂഹം നേരിടുന്ന നിലവിലെ സാഹചര്യം വളരെ ആശങ്കാജനകവും നിയന്ത്രണാതീതവുമാണ്. യുവാക്കൾ മയക്കുമരുന്നിന് പിന്നാലെ പോകുന്നു. പതിവായി ലഹരി കഴിക്കുന്നതിൻ്റെ അനന്തരഫലങ്ങൾ അവർക്ക് മനസ്സിലാകുന്നില്ല. അവർ കുറ്റകൃത്യ ചിന്തകളിലേക്കും അത് ഒടുവിൽ കുറ്റകൃത്യങ്ങളിലും കലാശിക്കുന്നു.സമൂഹം നേരിടുന്ന മറ്റൊരു പ്രശ്നം യുവാക്കളിലെ അപക്വമായ പ്രണയബന്ധമാണ്. ചെറുപ്പക്കാർ പ്രണയബന്ധത്തിൽ ഏർപ്പെടുന്നത് അതിൻ്റെ ഗൗരവം അറിയാതെയാണ് എന്ന് ചലച്ചിത്ര
യു.എസ് ആസ്ഥാനമായുള്ള ഒറാക്കിൾ ഇന്ത്യയിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടു
യു.എസ് ആസ്ഥാനമായുള്ള ഒറാക്കിൾ ഇന്ത്യയിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഐടി കമ്പനിയായ ഒറാക്കിൾ അടുത്ത ഒരു മാസത്തിനുള്ളിൽ മറ്റൊരു ഘട്ടം പിരിച്ചുവിടൽ കൂടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒറാക്കിൾ ആഗോളതലത്തിൽ ഏകദേശം 30,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇന്ത്യയിലാകെ 30,000 ജീവനക്കാരുള്ള ഒറാക്കിളിൽ നിലവിൽ നടന്ന പിരിച്ചുവിടലിന് പിന്നാലെ മറ്റൊരു പിരിച്ചുവിടൽ കൂടി വരാനിരിക്കുകയാണെന്ന് കമ്പനിയിലെ എച്ച്ആർ വിഭാഗത്തിൽ നിന്നുള്ളവരടക്കം വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചില തസ്തികകൾ ഒഴിവാക്കേണ്ടി
സമന്വയ സി.വി രാമൻ നഗർ സ്ഥാനീയ സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
സമന്വയ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മാറത്തഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ സി.വി രാമൻ നഗർ സ്ഥാനീയ സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രാധാകൃഷ്ണൻ (പ്രസിഡണ്ട്), അജിത് കുമാർ (സെക്രട്ടറി), ആര്യശ്രീ (ട്രഷറർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. സമന്വയ കേന്ദ്ര സമിതി പ്രസിഡണ്ട് വി.രവീന്ദ്രമല്യ, കേന്ദ്ര സമിതി വൈസ് പ്രസിഡണ്ട് എം മനോജ്, ട്രഷറർ ഗണേഷ് കെ എസ്, മാറത്തഹള്ളി ഭാഗ് സെക്രട്ടറി ശശികുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പേര് മാറ്റം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നിർദേശം നൽകി
വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി പി.വി എന്നത് മാറ്റി അഞ്ജലി നായർ എന്ന് ഉൾപ്പെടുത്തണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നിർദേശം. ജില്ലാ വരണാധികാരിക്കാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശം നൽകിയത്. വരണാധികാരി മുമ്പാകെ ശനിയാഴ്ച ഹാജരാകാനും കോടതി അഞ്ജലി നായരോട് നിർദേശിച്ചു. തന്‍റെ പേര് വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി പി.വി. എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇതു മാറ്റി അഞ്ജലി നായർ എന്നാക്കാൻ നിർദേശം നൽകണമെന്നും ആശ്യപ്പെട്ടാണ് എൻഡിഎ
തൃശൂർ മുൻ മേയർ എം.കെ. വര്‍ഗീസ് തിരികെ കോണ്‍ഗ്രസിലേയ്ക്ക്
മുന്‍ മേയര്‍ എം.കെ. വര്‍ഗീസ് തിരികെ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നു. പഴയ വീട്ടിലേക്ക് തിരിച്ചു പോകുന്നുവെന്നാണ് എം.കെ. വർഗീസ് കോണ്‍ഗ്രസിലേയ്ക്കുള്ള മടങ്ങുന്നതിനെക്കുറിച്ച് പ്രതികരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി രാജന് പല്ലന് പിന്തുണ നല്‍കുമെന്നും വർഗീസ് പറഞ്ഞു. “എന്റെ ആഗ്രഹം കോണ്‍ഗ്രസ് ജയിക്കണം എന്നാണ്. കോണ്‍ഗ്രസിന് ഇപ്പോള്‍ അനുകൂല സാഹചര്യം ഉണ്ട്. അന്നത്തെ സാഹചര്യം അതായിരുന്നില്ല. സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ തൃശtരില്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അന്ന് ഭരണം ഉണ്ടായിരുന്നു. ഇടതുപക്ഷത്തിനായിരുന്നു പിന്തുണ. ആ ഒരു
ഇറാനിലെ പ്രധാന മരുന്ന് നിര്‍മ്മാണശാല തകർത്ത് ഇസ്രയേൽ
ഇറാനിലെ പ്രധാനപ്പെട്ട മരുന്ന് നിര്‍മാണശാല മിസൈൽ ആക്രമണത്തിൽ തകർത്ത് ഇസ്രയേൽ. ഇറാനിലെ പെന്ഷന് ഫണ്ട് ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള തൗഫീഖ് ദാരു എന്ന മരുന്ന് കമ്പനിയാണ് ഇസ്രായേല്‍ തകര്‍ത്തത്. ആക്രമണത്തില്‍ കമ്പനിയുടെ ഗവേഷണ വിഭാഗവും അസംസ്കൃത വസ്തുക്കളുടെ ഉല്‍പ്പാദന യൂണിറ്റുകളും പൂര്‍ണമായും തകര്‍ന്നതായി ഇറാന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ആരോഗ്യ പരിപാലന സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് ആരോഗ്യ സഹമന്ത്രി ഡോ. മെഹ്ദി പിര്‍സലേഹി പറഞ്ഞു. ഇസ്രയേല്‍
രഞ്ജിത്തിനെ പുറത്താക്കി ഫെഫ്ക
രഞ്ജിത്തിനെ ഫെഫ്ക സംഘടനയിൽ നിന്ന് പുറത്താക്കി. കേസിൽ വിധി വരുന്നത് വരെ റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റി നിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. ഈ രീതിയിൽ ആരോപണവിധേയരായ സിനിമാ പ്രവർത്തകർക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് സംഘടന നേരത്തെയും എടുത്തിട്ടുള്ളതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. രണ്ട് യൂണിയനുകളുടെയും ജനറൽ സെക്രട്ടറിമാർക്ക് നിർദേശം നൽകിയ പ്രകാരം ഓൺലൈനായി ഒരു കമ്മിറ്റി ചേർന്ന് വിഷയത്തിൽ നടപടിയെടുക്കുമെന്നും ഇപ്പോൾ
രഞ്ജിത്തിന്‍റെ അറസ്റ്റ്; കാലം എല്ലാത്തിനും കണക്കുചോദിക്കുമെന്ന് ബംഗാളി നടി
സംവിധായകൻ രഞ്ജിത്ത് യുവനടിയുടെ പീഡനപരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹത്തിനെതിരെ നേരത്തെ നിയമനടപടി സ്വീകരിച്ച ബംഗാളി നടി. കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്നും കർമ്മഫലമാണെന്നും ബംഗാളി നടി പറഞ്ഞു. ഒരുപാട് നടിമാരോട് ഇത്തരത്തിൽ മോശമായി പെരുമാറിയിരിക്കാമെന്നും രഞ്ജിത് നല്ല മനുഷ്യനല്ലെന്നും ബംഗാളി നടി പറഞ്ഞു. പരാതി നൽകാൻ ധൈര്യം കാണിച്ച പെൺകുട്ടിക്ക് നടി നന്ദി അറിയിക്കുകയും ചെയ്തു. ആ കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്നും താൻ പറഞ്ഞിരുന്നത് യാഥാർഥ്യമാണെന്ന് ഇപ്പോൾ