ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ഇതിനുള്ള ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി. ഗവർണറുടെ അംഗീകാരം ലഭിക്കുന്നതോടെ വൈദ്യുത വാഹനങ്ങൾക്ക് വിലകൂടും. 2026-ലെ കർണാടക മോട്ടോർ വാഹന നികുതി ഭേദഗതി ബില്ലിലാണ് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടനയിൽ മാറ്റം നിർദേശിച്ചിരിക്കുന്നത്. പ്രൈവറ്റ് കാറുകൾ, ജീപ്പുകൾ, ചെറിയ ബസുകൾ, ടാക്സികൾ എന്നിവയ്ക്ക് ലൈഫ് ടൈം ടാക്‌സ് സ്ലാബുകളും ഈ ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. നിലവിൽ കാറുകൾക്ക് നൽകി വന്നിരുന്ന നികുതി ഇളവ് മാത്രമാണ് പിൻവലിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്കുള്ള ഇളവുകൾ തുടരും.

ബിൽ പ്രാബല്യത്തിൽ വരുന്നതോടെ 10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് പത്ത് ശതമാനം നികുതിയും പത്ത് ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് 12 ശതമാനം നികുതിയും ഇതിന് മുകളിൽ വില വരുന്ന വാഹനങ്ങൾക്ക് 14 ശതമാനം നികുതിയും ചുമത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Related Posts