തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ പാർക്കിംഗ് ഏരിയയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയും മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

സമീപത്തെ എസ് എ ടി (SAT) ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹമാണിതെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെ മെഡിക്കൽ കോളജ് പാർക്കിംഗിൽ എത്തിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts