കേരളത്തിൽ ചൂട് അസഹനീയമായി തുടരുന്നു; മറ്റന്നാൾ മുതൽ വേനൽമഴയ്ക്ക് സാധ്യത
കേരളത്തിൽ ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അഥോറിറ്റി അതീവ ജാഗ്രതാ നിർദേശം നൽകി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ലോക്ഡൗണിന് സമാനമായ ജാഗ്രത പകൽ സമയങ്ങളിൽ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നെലമംഗല ബി ഡിഎ ലേഔട്ടിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ അജ്‌ഞാത മൃതദേഹം കണ്ടെത്തി
നെലമംഗല ബി ഡിഎ ലേഔട്ടിലെ പാർക്കിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ അജ്‌ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ നടക്കാനെത്തിയ പ്രദേശവാസികളാണു ചാക്കിൽ അജ്‌ഞാത മൃതദേഹം കണ്ടത്. കൊലപ്പെടുത്തിയശേഷം മൃതദേഹം ലേഔട്ടിലെ പാർക്ക് ഏരിയയിൽ ഉപേക്ഷിച്ചതാനെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹത്തിനു 3 ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സി.ഇ.ടി പരീക്ഷയ്ക്കിടെ പൂണൂൽ അഴിപ്പിച്ചു; കർണാടകയിൽ വിവാദം
സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹപരിശോധനക്കിടെ ഇൻവിജിലേറ്റർമാർ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചതിനെ തുടർന്ന് ബംഗളൂരവിൽ പ്രതിഷേധവും സംഘർഷവും. കോറമംഗല കൃപാനിധി കോളജിലാണ് ഇന്നലെ പ്രഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കിടെ വിശ്വസത്തെ ഹനിക്കുന്ന നടപടിയുണ്ടായെന്ന് ആക്ഷേപമുയർന്നത്. ഇൻവിജിലേറ്ററെ കോളജ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് വിദ്യാർഥികളുടെ പൂണൂലും കൈയിൽ കെട്ടിയ ചരടുകളും അഴിച്ചമാറ്റാൻ അധ്യാപകർ ആവശ്യപ്പെടുകയായിരുന്നു. പരീക്ഷക്ക് ശേഷം സംഘടിച്ചെത്തിയ രക്ഷിതാക്കളും
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് തുടങ്ങി
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണിത്. ഒരാഴ്ച മുൻപുതന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിംഗ് തുടങ്ങിയിരുന്നു. ഇതിനുപിന്നാലെ തിരുവിതാംകൂർ, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചിരിക്കുന്നത്.
കനത്ത ചൂട്: തുമകൂരു ജില്ലയിൽ മയിലുകളെ ചത്തനിലയിൽ കണ്ടെത്തി
തുമകൂരു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 35 മയിലുകളെ ചത്തനിലയിൽ കണ്ടെത്തി. കനത്ത ചൂട് കാരണമാണ് മയിലുകൾ ചത്തത് എന്നാണ് നിഗമനം. വനം, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിശദപരിശോധന നടത്തി. ബെംഗളൂരുവിലെ റീജണൽ വെറ്ററിനറി ലാബിൽ ശരീരഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൻ്റെ ഫലംവന്നാൽ യഥാർഥ കാരണം വ്യക്തമാകും. ഒരാഴ്ചയ്ക്കിടെയാണ് തുമകൂരു ജില്ലയിലെ വിവിധ താലൂക്കുകളിൽ മയിലുകളിൽ ചത്തത്. ബൊമ്മനഹള്ളി, കോലിഹള്ളി, ഉദിഗരെ ഹോബ്ലി, ബൈരസാന്ദ്ര, ഹുലിഹേനഹള്ളി
പ്രവാസി അമച്വർ നാടകോത്സവം മേയ് 30, 31 തീയതികളിൽ
ബാംഗ്ലൂർ കേരള സമാജവും ഈസ്‌റ്റ് കൾചറൽ അസോസിയേഷനും (ഇസിഎ) ചേർന്നു സംഘടിപ്പിക്കുന്ന സൗ ത്ത് ഇന്ത്യൻ പ്രവാസി അമച്വർ നാടകോത്സവം 2026 മേയ് 30, 31 തീയതികളിൽ ഇസിഎ ഓഡി റ്റോറിയത്തിൽ നടത്തും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടക സമിതികൾക്കു മത്സരത്തിൽ പങ്കെടുക്കാം. നാടകത്തിൻ്റെ ദൈർഘ്യം ഒരു മണിക്കൂർ 15 മിനിറ്റിൽ കൂടാൻ പാടില്ല. പങ്കെടുക്കുന്ന ടീമുകൾ അപേക്ഷയും നാടകത്തിൻ്റെ സ്ക്രിപ്റ്റും ഏപ്രിൽ 30നു മുൻപു സമർപ്പിക്കണം. ഒന്നാം സമ്മാനം
ടി.സി.എസ് വേൾഡ് 10 കെ: നാളെ മെട്രോ സർവീസ് നേരത്തെ ആരംഭിക്കും
ടി.സി.എസ്. വേൾഡ് 10 കെ ബംഗളൂരുവിൽ പങ്കെടുക്കുന്നവരുടെ സൗകര്യം കണക്കിലെടുത്ത് ഞായറാഴ്ച രാവിലെ മുന്നു മുതൽ മെട്രോ സർവീസുകൾ ആരംഭിക്കുമെന്ന് ബി.എം.ആർ.സി.എൽ അധികൃതർ പറഞ്ഞു. ബൊമ്മസാന്ദ്ര ടെർമിനൽ – രാവിലെ മൂന്നു മണി, മദവര ടെർമിനൽ – 3.20. ചല്ലഘട്ട ടെർമിനൽ – 3.35 എന്നിങ്ങനെയാണ് സമയക്രമം. ആദ്യ ഒരു മണിക്കുറിൽ 15 മിനിറ്റ് ഇടവേളകളിലും തുടർന്ന് 30 മിനിറ്റ് ഇടവേളകളിലും മെട്രോ സർവീസ് നടത്തും. രാവിലെ ഏഴു മുതൽ
കർണാടക ടൂറിസം ഡവലപ്‌മെന്റ്റ് കോർപറേഷൻ നഗരത്തിൽ ടൂർ പാക്കേജൊരുക്കുന്നു
വേനലവധിക്കാലത്തു കർണാടക ടൂറിസം ഡവലപ്‌മെന്റ്റ് കോർപറേഷൻ (കെഎസ്‌ടിഡിസി) നഗരത്തിൽ ടൂർ പാക്കേജൊരുക്കുന്നു. ഒരു ദിവസത്തെ പാക്കേജാണ് ഒരുക്കുന്നത്. യശ്വന്തപുരയിൽ നിന്ന് രാവിലെ 7.15നു എസി ബസ് പുറപ്പെടും. മജെസ്റ്റിക് കെംപെഗൗഡ ബസ് സ്റ്റാൻഡ് (രാവിലെ 7.30), ശാന്തിനഗർ (7.45), ജയനഗർ (8) എന്നിവിടങ്ങളിൽ പിക്കപ്പുണ്ടാകും. ബെന്നാർഘട്ട നാഷനൽ പാർക്ക്, മുത്യാല മദുവു വെള്ളച്ചാട്ടം തുടങ്ങിയ സ്‌ഥലങ്ങളിലേക്കാണു യാത്ര. ബെന്നാർഘട്ട പാർക്കിലെ സഫാരി, ബട്ടർഫ്ലൈ പാർക്ക്, ബോട്ടിങ്, മുത്യാല മദുവുവിൽ സൂര്യാസ്തമയം
അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം മകൻ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി
അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം മകൻ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. കണ്ണൂർ താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചൻ്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്‌റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഇയാൾ . ലഹരിമരുന്നിന് അടിമയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഗീതമ്മയ്ക്ക് ഒരു മകൾ കൂടിയുണ്ട്. ഗീതമ്മ ബ്യൂട്ടി പാർലറും ടെയ്‌ലറിങ് ഷോപ്പും നടത്തിവരികയായിരുന്നു. വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് ക്രിസ്‌റ്റി ഗീതമ്മയെ ആക്രമിച്ചത്.
രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള എം.പിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ആംആദ്‌മി പാർട്ടി രാജ്യസഭാ ചെയർമാന് കത്ത് നൽകി
ബി.ജെ.പിയിൽ ചേർന്ന രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള മൂന്ന് എം.പിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ആംആദ്‌മി പാർട്ടി രാജ്യസഭാ ചെയർമാന് കത്ത് നൽകി. പാർട്ടി എം.പിമാർ ആയിരിക്കെ സ്ഥാനം രാജി വയ്ക്കാതെ മറ്റൊരു പാർട്ടിയിൽ ചേർന്നതോടെ മൂന്നുപേരും അയോഗ്യരായെന്ന് ആംആദ്‌മി വ്യക്തമാക്കി. എന്നാൽ ആകെയുള്ല 10 എം.പിമാരിൽ താൻ ഉൾപ്പെടെ ഏഴുപേർ പാർട്ടിവിട്ട് ബി.ജെ.പിക്ക് ഒപ്പമാണ് എന്നും മൂന്നിൽ രണ്ട് എം.പിമാരും മാറുന്നതിനാൽ അയോഗ്യതാ ഭീഷണി ഇല്ലെന്നും രാഘവ് ഛദ്ദ പറയുന്നു.