ടി.സി.എസ്. വേൾഡ് 10 കെ ബംഗളൂരുവിൽ പങ്കെടുക്കുന്നവരുടെ സൗകര്യം കണക്കിലെടുത്ത് ഞായറാഴ്ച രാവിലെ മുന്നു മുതൽ മെട്രോ സർവീസുകൾ ആരംഭിക്കുമെന്ന് ബി.എം.ആർ.സി.എൽ അധികൃതർ പറഞ്ഞു. ബൊമ്മസാന്ദ്ര ടെർമിനൽ – രാവിലെ മൂന്നു മണി, മദവര ടെർമിനൽ – 3.20. ചല്ലഘട്ട ടെർമിനൽ – 3.35 എന്നിങ്ങനെയാണ് സമയക്രമം. ആദ്യ ഒരു മണിക്കുറിൽ 15 മിനിറ്റ് ഇടവേളകളിലും തുടർന്ന് 30 മിനിറ്റ് ഇടവേളകളിലും മെട്രോ സർവീസ് നടത്തും. രാവിലെ ഏഴു മുതൽ പതിവ് ഷെഡ്യൂൾ അനുസരിച്ച് സർവിസ് നടക്കും

Related Posts