കർണാടകയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കൊപ്പാൽ ജില്ലയിലെ ഗംഗാവതിയിലാണ് സംഭവം നടന്നത്. വെങ്കിടേഷ് കുരുബാരയാണ് കൊല്ലപ്പെട്ടത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ബുധനാഴ്‌ച പുലർച്ചെ കൊപ്പാൽ റോഡിലെ ഒരു സ്വകാര്യ ആശുപ്രതിക്ക് മുന്നിൽ വെച്ചാണ് വെങ്കിടേഷ് കുരുബാരക്ക് നേരെ ആക്രമണമുണ്ടായത്. ആറ് പേരടങ്ങുന്ന സംഘം കാറിലെത്തി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ ഇടിച്ച് വീഴ്ത്തിയശേഷം വാൾ കൊണ്ട് വെട്ടുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു.

Related Posts