ബാംഗ്ലൂർ കേരള സമാജവും ഈസ്‌റ്റ് കൾചറൽ അസോസിയേഷനും (ഇസിഎ) ചേർന്നു സംഘടിപ്പിക്കുന്ന സൗ ത്ത് ഇന്ത്യൻ പ്രവാസി അമച്വർ നാടകോത്സവം 2026 മേയ് 30, 31 തീയതികളിൽ ഇസിഎ ഓഡി റ്റോറിയത്തിൽ നടത്തും.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടക സമിതികൾക്കു മത്സരത്തിൽ പങ്കെടുക്കാം. നാടകത്തിൻ്റെ ദൈർഘ്യം ഒരു മണിക്കൂർ 15 മിനിറ്റിൽ കൂടാൻ പാടില്ല. പങ്കെടുക്കുന്ന ടീമുകൾ അപേക്ഷയും നാടകത്തിൻ്റെ സ്ക്രിപ്റ്റും ഏപ്രിൽ 30നു മുൻപു സമർപ്പിക്കണം.

ഒന്നാം സമ്മാനം 50,000 രൂപയും റോളിങ് ട്രോഫിയും രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 20,000 രൂപയുമായിരിക്കും. മികച്ച നടൻ, നടി, സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവർക്ക് 5,000 രൂപ വീതം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് 10,000 രൂപ പ്രോത്സാഹന സമ്മാനമായി നൽകുമെന്നു കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, കൾചറൽ സെക്രട്ടറി വി.മുരളിധരൻ, ഇസിഎ സാഹിത്യ വിഭാഗം കൺവീനർ ഒ.സഞ്ജയ് അലക്സ് എന്നിവർ അറിയിച്ചു.

Related Posts