വേനലവധിക്കാലത്തു കർണാടക ടൂറിസം ഡവലപ്‌മെന്റ്റ് കോർപറേഷൻ (കെഎസ്‌ടിഡിസി) നഗരത്തിൽ ടൂർ പാക്കേജൊരുക്കുന്നു. ഒരു ദിവസത്തെ പാക്കേജാണ് ഒരുക്കുന്നത്. യശ്വന്തപുരയിൽ നിന്ന് രാവിലെ 7.15നു എസി ബസ് പുറപ്പെടും. മജെസ്റ്റിക് കെംപെഗൗഡ ബസ് സ്റ്റാൻഡ് (രാവിലെ 7.30), ശാന്തിനഗർ (7.45), ജയനഗർ (8) എന്നിവിടങ്ങളിൽ പിക്കപ്പുണ്ടാകും.

ബെന്നാർഘട്ട നാഷനൽ പാർക്ക്, മുത്യാല മദുവു വെള്ളച്ചാട്ടം തുടങ്ങിയ സ്‌ഥലങ്ങളിലേക്കാണു യാത്ര. ബെന്നാർഘട്ട പാർക്കിലെ സഫാരി, ബട്ടർഫ്ലൈ പാർക്ക്, ബോട്ടിങ്, മുത്യാല മദുവുവിൽ സൂര്യാസ്തമയം കാണൽ എന്നിവ പാക്കേജിൽ ഉണ്ടായിരിക്കും. 1,680 രൂപയാണു നിരക്ക്. ചൊവ്വാഴ്ചയൊഴികെ ആഴ്‌ചയിൽ 6 ദിവസമായിരിക്കും സർവീസ്.

Related Posts