ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൻ്റെ രണ്ടാം ടെർമിനലിലെ കുടിവെള്ള പൈപ്പ് ലൈനിലാണ് ചോർച്ചയുണ്ടായത്. വിമാനക്കമ്പനികളുടെയും ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസികളുടെയും ബാക്ക് ഓഫിസുകളെ ചോർച്ച ബാധിച്ചു. വിമാനത്താവളത്തിൻ്റെ മറ്റ് പ്രവർത്തനങ്ങളെ ഇത് ബാധിച്ചില്ലെന്ന് ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) സ്ഥിരീകരിച്ചു. ണിക്കൂറുകൾക്കുള്ളിൽ പ്രശ്‌നം പരിഹരിച്ചതായും ബിഐഎഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് മുമ്പും ടെർമിനൽ രണ്ടിൽ പൈപ്പ് ലൈൻ ചോർന്ന സംഭവങ്ങൾ രേഖപ്പെടുത്തിയിരുന്നു.

Related Posts