റൈറ്റേഴ്‌സ് ഫോറം സാഹിത്യസമാഹാരം ‘വൈഖരി’യുടെ പ്രകാശനം മെയ് 3ന്
ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് & ആർട്ടിസ്റ്റ്സ് ഫോറം പ്രസിദ്ധീകരിക്കുന്നസാഹിത്യസമാഹാരമായ ‘വൈഖരി’യുടെ പ്രകാശനം മെയ് 03 ഞായറാഴ്ച വൈകിട്ട്3:30 മുതൽ ഇന്ദിരാനഗർ. ഇ സി എ ഹാളിൽ നടക്കും. പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കണ്ണൂർ യൂണിവേഴ്സിറ്റി അസി. പ്രൊഫസ്സർ ഡോ. റഫീഖ് ഇബ്രാഹിം മുഖ്യാതിഥിയായിരിക്കും. ബെംഗളൂരുവിലെ നാല്പതിലധികം എഴുത്തുകാരുടെ കഥകളും, കവിതകളും, ഓർമ്മക്കുറിപ്പുകളും, സാഹിത്യത്തിൻ്റെ നാൾവഴികളും ചരിത്രവും ഉൾപ്പെടുന്ന ലേഖനങ്ങളും ഉള്ളടക്കമാകുന്ന വൈഖരി സാഹിത്യസമാഹാരം റൈറ്റേഴ്സ് ഫോറത്തിൻ്റെ 27 ആം
പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വൻ വിജയം നേടുമെന്ന് പ്രധാനമന്ത്രി
പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വൻ വിജയം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ഉയർന്ന പോളിംഗ് ശതമാനം എടുത്തുപറഞ്ഞ മോദി, ഇത് ബി ജെ പിക്ക് വൻ വിജയം ഉറപ്പാണെന്നാണ് ചൂണ്ടിക്കാട്ടുന്നതെന്നും അഭിപ്രായപ്പെട്ടു. കൊൽക്കത്ത ജാദവ്പൂരിലെ റാലിയിലായിരുന്നു പ്രധാനമന്ത്രി തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ചത്. ‘എല്ലാ വിഭാഗം ജനങ്ങളും ബംഗാളിൽ ബി ജെ പിക്ക് അനുകൂലമായി നിന്നു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഭയം കൂടാതെ എല്ലാവരും
ഉഷ്ണ തരംഗം; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു
കേരളത്തിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതലയോഗം വിളിച്ചു. നാളെ രാവിലെ 11 ന് ഓൺലൈനായാണ് യോഗം ചേരുന്നത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ജില്ലകളിൽ സ്വീകരിക്കേണ്ട അടിയന്തര മുൻകരുതലുകൾ യോഗത്തിൽ ചർച്ചയാകും. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ചൂടുകൂടുതലുള്ള സമയത്ത് എല്ലാവരും വീടുകളിൽ കഴിയണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കേരളത്തിൽ ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ
നാദാപുരം, വടകര മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിനു വോട്ടു മറിച്ചു : എം.വി.ഗോവിന്ദൻ
നാദാപുരം, വടകര മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിനു വോട്ടു മറിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘യുഡിഎഫ് ഉന്നയിച്ച ബിജെപി ഡീലിന്റെ നിജസ്ഥിതി ഇപ്പോഴാണു പുറത്തു വന്നത്. പഴയ കോലീബി സഖ്യത്തിന്റെ അതേ പാതയിലാണു ബിജെപി-കോണ്‍ഗ്രസ് ഡീൽ നടന്നത്. വോട്ടു മറിച്ച ചില പ്രാദേശിക ബിജെപി നേതാക്കളെ അവർ പുറത്താക്കിയിട്ടുണ്ട്. ഡീലിനു പിന്നിൽ ഷാഫി പറമ്പിലാണ്’ എം.വി.ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് ഭരണത്തിലെത്തില്ലെന്നും അവർക്കിടയിൽ ഉണ്ടായിരിക്കുന്ന തർക്കങ്ങൾ മേയ് നാലോടെ അവസാനിക്കുമെന്നും ഗോവിന്ദൻ
വീട് കുത്തിതുറന്ന് 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവർന്നു
കോഴിക്കോട് പൂവാട്ടുപറമ്പിൽ വീട് കുത്തി തുറന്ന് മോഷണം. പത്ത് പവനും ഡയമണ്ട് കമ്മലുകളും മുപ്പതിനായിരം രൂപയുമാണ് മോഷണം പോയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം. ദിവ്യയും കുടുംബവും സ്വദേശമായ തൃശ്ശൂരിലേക്ക് പോയിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരം അറിയുന്നത്. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പന്തീരങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാഘവ് ഛദ്ദയും സംഘവും ബിജെപിയിലേക്ക്; കെജ്രിവാളിന് വൻ പ്രഹരം
ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവർ പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക്. ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്ന് വഴിമാറിയതാണ് തങ്ങളുടെ തീരുമാനത്തിന് പിന്നിലെന്ന് നേതാക്കൾ പറഞ്ഞു. രാജ്യസഭയിലെ ആം ആദ്മി പാർട്ടി അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗം പേരും തങ്ങളോടൊപ്പമുണ്ടെന്ന് രാഘവ് ഛദ്ദ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതിനാൽ ഭരണഘടനാപരമായ വ്യവസ്ഥകൾ ഉപയോഗിച്ച് ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചതായി
മന്നം മെമ്മോറിയൽ എഡ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിലെ സ്‌കൂളുകൾക്ക് 100% വിജയം
കെ എൻ എസ് എസിൻ്റെ വിദ്യാഭ്യാസ സ്ഥാപനമായ മന്നം മെമ്മോറിയൽ എഡ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആർ എസ് പാളയയിലെ എം എം ഇ ടി സ്‌കൂളിലും ടി സി പാള്യയിലെ കെ എൻ എസ് എസ് വിദ്യാമന്ദിർ സ്കൂളിലും ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച് 100% വിജയം കൈവരിച്ചു. എം എം ഈ ടി സ്‌കൂളിന് 27 പേർ
യുക്രൈൻ-റഷ്യ യുദ്ധത്തിൽ 10 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു, ഭൂരിഭാഗവും സ്വമേധയാ റഷ്യൻ സേനയിൽ ചേർന്നവരെന്നും കേന്ദ്രം
റഷ്യ – യുക്രൈൻ യുദ്ധത്തിൽ പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. റഷ്യയിലേക്ക് പോയ തങ്ങളുടെ ബന്ധുക്കളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കുടുംബങ്ങൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ ഈ വിവരങ്ങൾ സുപ്രീം കോടതിയെ അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗംപേരും സ്വന്തം ഇഷ്ടപ്രകാരം റഷ്യൻ സേനയുമായി കരാറിൽ ഏർപ്പെട്ടവരാണെന്നാണ് കേന്ദ്രത്തിൻ്റെ വിശദീകരണം. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണെന്ന് സർക്കാർ
വർക്ക്ഷോപ്പിൽ വൻ തീപിടിത്തം; 23 ബൈക്കുകൾ കത്തിനശിച്ചു
മംഗലം പാലത്തിനടുത്ത് 23 ബൈക്കുകൾ കത്തിനശിച്ചു. സിൻഡിക്കേറ്റ് ബാങ്കിനു സമീപത്തെ ബൈക്ക് വർക്ക്പ്പിലാണ് തീപിടിത്തം ഉണ്ടായത്. 23 ബൈക്കുകൾ പൂർണമായും കത്തിനശിച്ചു. പുതുക്കോട് സ്വദേശി മുതസിറിന്റേതാണ് വർക്ക്ഷോപ്പ്. ഫയർഫോഴ്സ് എത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അൽജോയുടെ വീട്ടിൽ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ
കോടാലിയില്‍ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടുവയസുകാരന്‍ മരിച്ച വീട്ടില്‍ പരിശോധന ശക്തമാക്കി. തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തുന്ന സാഹചര്യത്തില്‍ തറയുടെ ഒരു ഭാഗം പൊളിച്ചാണ് പരിശോധന നടത്തുന്നത്. പാമ്പിനെ പിടികൂടുന്ന സര്‍പ്പ ടീമിലെ പരിചയസമ്പന്നരായ ആളുകളാണ് പരിശോധന നടത്തുന്നത്. ശുചിമുറിയുടെ പൈപ്പിനകത്ത് കൂടെ പാമ്പ് കടക്കുന്നതാണെന്നാണ് സംശയിക്കുന്നത്. ഇതിന് സമീപത്തെ തറയുടെ ഒരു ഭാഗം പൊളിച്ചു നീക്കി പരിശോധിക്കാനാണ് ശ്രമം. ഇന്നലെ അര്‍ധരാത്രിയില്‍ നടത്തിയ പരിശോധനയില്‍ ശുചിമുറിയില്‍ നിന്നും പാമ്പിനെ കിട്ടിയത്. അതിന്