കെ എൻ എസ് എസിൻ്റെ വിദ്യാഭ്യാസ സ്ഥാപനമായ മന്നം മെമ്മോറിയൽ എഡ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആർ എസ് പാളയയിലെ എം എം ഇ ടി സ്കൂളിലും ടി സി പാള്യയിലെ കെ എൻ എസ് എസ് വിദ്യാമന്ദിർ സ്കൂളിലും ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച് 100% വിജയം കൈവരിച്ചു.
എം എം ഈ ടി സ്കൂളിന് 27 പേർ ഡിസ്റ്റിൻഷനും 36 ഫസ്റ്റ് ക്ലാസും ലഭിച്ചു. സ്കൂളിലെ ആതിര എൻ ദാസ്, ഹല്ലൻ, ലെഗിന മമ്മൻ ലലു എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കെ എൻ എസ് എസ് വിദ്യാമന്ദിറിന് 4 പേർ ഡിസ്റ്റിൻഷനും, 14 പേർ ഫസ്റ്റ് ക്ലാസും ലഭിച്ചു. ഹനസി ലക്ഷ്മി, അനിഖ ടി, ഫസ്റ്റീന കിരൺ എസ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.