ആം ​ആ​ദ്മി പാ​ർ​ട്ടി​യുടെ രാ​ജ്യ​സ​ഭാ എം.​പി​മാ​രാ​യ രാ​ഘ​വ് ഛദ്ദ, ​അ​ശോ​ക് മി​ത്ത​ൽ, സ​ന്ദീ​പ് പ​ഥ​ക് എ​ന്നി​വ​ർ പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച് ബി​ജെ​പി​യി​ലേ​ക്ക്. ആം ​ആ​ദ്മി പാ​ർ​ട്ടി അ​തി​ന്‍റെ ആ​ദ​ർ​ശ​ങ്ങ​ളി​ൽ നി​ന്ന് വ​ഴി​മാ​റി​യ​താ​ണ് ത​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്ന് നേ​താ​ക്ക​ൾ പറഞ്ഞു. രാ​ജ്യ​സ​ഭ​യി​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി അം​ഗ​ങ്ങ​ളി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗം പേ​രും ത​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടെ​ന്ന് രാ​ഘ​വ് ഛദ്ദ ​വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. അ​തി​നാ​ൽ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ വ്യ​വ​സ്ഥ​ക​ൾ ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി​യി​ൽ ല​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി അദ്ദേഹം പറഞ്ഞു. മൂ​ന്നി​ൽ ര​ണ്ട് എം​പി​മാ​രും ഒ​ന്നി​ച്ചു നീ​ങ്ങു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക് എം.​പി സ്ഥാ​നം ന​ഷ്ട​പ്പെ​ടാ​തെ ത​ന്നെ ബി​ജെ​പി​യി​ൽ ല​യി​ക്കാ​ൻ സാ​ധി​ക്കും.

അ​ശോ​ക് മി​ത്ത​ൽ, സ​ന്ദീ​പ് പ​ഥ​ക് എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് രാ​ഘ​വ് ഛദ്ദ ​ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത വി​ശ്വ​സ്ത​രാ​യി​രു​ന്ന സ​ന്ദീ​പ് പ​ഥ​ക് (പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ സം​ഘ​ട​നാ സെ​ക്ര​ട്ട​റി), രാ​ഘ​വ് ഛദ്ദ ​എ​ന്നി​വ​രു​ടെ ഈ ​അ​പ്ര​തീ​ക്ഷി​ത മാ​റ്റം പാ​ർ​ട്ടിക്ക് തിരിച്ചടിയാണ്.

Related Posts