നെലമംഗല ബി ഡിഎ ലേഔട്ടിലെ പാർക്കിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ അജ്‌ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ നടക്കാനെത്തിയ പ്രദേശവാസികളാണു ചാക്കിൽ അജ്‌ഞാത മൃതദേഹം കണ്ടത്. കൊലപ്പെടുത്തിയശേഷം മൃതദേഹം ലേഔട്ടിലെ പാർക്ക് ഏരിയയിൽ ഉപേക്ഷിച്ചതാനെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

മൃതദേഹത്തിനു 3 ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Related Posts