സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരു മരണം കൂടി
സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരു മരണം കൂടി. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്തുവെച്ചാണ് വിശാലാക്ഷിക്ക് പാമ്പ് കടിയേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ തളിപ്പറമ്പിലും ഇന്ന് ഒരാള്‍ പാമ്പുകടിയേറ്റ് മരിച്ചു. തളിപ്പറമ്പ് പട്ടുവം സ്വദേശിനി നഫീസ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വീട്ടില്‍ വെച്ചായിരുന്നു കടിയേറ്റത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു
കെജ്‌രിവാൾ നടത്തുന്നത് ഗുണ്ടായിസ രാഷ്ട്രീയം; കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാൾ
എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാൾ. ആംആദ്മി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കെജ്‌രിവാളിനെതിരെ സ്വാതി മലിവാൾ രംഗത്തെത്തിയത്. കെജ്‌രിവാൾ ഗുണ്ടായിസ രാഷ്ട്രീയമാണ് നടത്തുന്നതെന്ന് സ്വാതി മലിവാൾ കുറ്റപ്പെടുത്തി. 2024-ൽ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് പേഴ്‌സണൽ അസിസ്റ്റന്റ് ബിഭവ് കുമാർ തന്നെ മർദ്ദിച്ചതായും സ്വാതി ആരേപിച്ചു. കഴിഞ്ഞ രണ്ട് വർഷമായി പാർലമെന്റിൽ സംസാരിക്കാൻ തനിക്ക് അവസരം നൽകിയില്ലെന്നും സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത
നിതിൻ രാജിന്റെ മരണം; കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്
നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്. കഴിഞ്ഞ ദിവസം ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തലശേരി കോടതി പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അധ്യാപകന് ജാമ്യം നിഷേധിച്ചത്. ആത്മഹത്യാ പ്രേരണക്കേസിലെ രണ്ടാം പ്രതി അസോസിയറ്റ് പ്രൊഫസർ ഡോ. കെ.ടി സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം കോടതി അനുവദിച്ചു. നിതിൻ രാജ് നിരന്തര അധിക്ഷേപത്തിന്റെ ഇരയെന്നാണ് പ്രോസിക്യൂഷൻ
തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അൽമ(33)ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10.30 നാണ് സംഭവം. സംഭവത്തിൽ ഭർത്താവായ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവും ഭാര്യ അൽമയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് വിഷ്ണു. 10 വർഷമായി ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്. ഇവർക്ക് കുട്ടികളില്ല. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം വിഷ്ണു തന്നെ വിവരം അയൽക്കാരെ അറിയിക്കുകയായിരുന്നു.
ഒരാഴ്ചയ്ക്കിടെ നാലാം മരണം; കണ്ണൂരിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു
കേരളത്തിൽ പാമ്പ് കടിയേറ്റ് ഒരു മരണം കൂടി. കണ്ണൂർ തളിപ്പറമ്പ് മുതുകുട നബീസ (70) ആണ് മരിച്ചത്. നബീസയെ വെള്ളിയാഴ്ചയാണ് പാമ്പ് കടിച്ചത്. സംഭവ സമയത്ത് ആരും വീട്ടിൽ ഇല്ലായിരുന്നു. പാമ്പ് കടിയേറ്റ് അവശനിലയിൽ ആയ ഇവരെ ബന്ധുക്കൾ ഉടനെ തളിപറമ്പ് സഹകരണ ആശുപത്രിയിലും അവിടെ നിന്നും തുടർചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നബീസയുടെ ജീവൻ നിലനിർത്തിയത്. ഇന്ന് രാവിലെയാണ് നബീസ മരിച്ചത്. ഇതോടെ കഴിഞ്ഞ
ഡൽഹി വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ സ്വിസ് വിമാനത്തിന്‍റെ എഞ്ചിനിൽ തീപിടുത്തം; 6 പേർക്ക് പരിക്ക്
ഡൽഹിയിൽ സ്വിസ് വിമാനം ടേക്ക്ഓഫ് ചെയ്യുന്നതിനിടെ എഞ്ചിനിൽ തീപിടിച്ച് ആറ് യാത്രക്കാർക്ക് പരിക്ക്. എല്ലാ യാത്രക്കാരെയും അടിയന്തര സ്ലൈഡുകൾ ഉപയോഗിച്ച് റൺവേയിൽ നിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 228 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പോകേണ്ട വിമാനത്തിനാണ് അപകടമുണ്ടായത്. സ്വിസ് വിമാനത്തിന്‍റെ എഞ്ചിനിലുണ്ടായ തകരാറാണ് തീ പിടിത്തത്തിന് കാരണം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വൈറ്റ്ഹൗസിലെ വെടിവയ്പ്പ്, അക്രമി അറസ്റ്റിൽ
വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്പ് നടത്തിയ അക്രമി അറസ്റ്റിൽ. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. സുതാര്യതയ്ക്കായാണ് അക്രമിയുടെ ചിത്രം പുറത്തുവിട്ടതെന്ന് പിന്നീട് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്‍റെയും അദ്ദേഹത്തെ
അമ്മ മൊബൈൽ ഫോൺ പിടിച്ചുവച്ചു; 13 വയസ്സുകാരൻ ജീവനൊടുക്കി
ബെംഗളൂരു ഹുബ്ബള്ളിയിൽ അമ്മ മൊബൈൽ ഫോൺ പിടിച്ചുവച്ചതിൽ 13 വയസ്സുകാരൻ ജീവനൊടുക്കി. ഹുബ്ബള്ളി ഉദയ് നഗർ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർഥിയായ സമർഥ് ആണു മരിച്ചത്. അമ്മ ഫോൺ പിടിച്ചുവച്ചതോടെ സമർഥ് മുറിയിൽ കയറി കതകടച്ചു തൂങ്ങി മരിക്കുകയായിരുന്നു. പൊലീസ് കേസെടുത്തു.
വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച; ട്രംപിനെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു
വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച ഉണ്ടായതിനെത്തുടർന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. എട്ട് തവണ വരെ വെടിയൊച്ച കേട്ടെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്‍റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ രാത്രി നടന്ന അത്താഴവിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു.
തൃശൂർ പൂരത്തിന് മുന്നോടിയായുള്ള ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി
തൃശൂർ പൂരത്തിന് തുടക്കമിടുന്നതിന് മുന്നോടിയായി ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി. പുലർച്ചെ നാലേമുക്കാലോടെ കണിമംഗലം ശാസ്‌താക്ഷേത്രത്തിൽ നിന്നാണ് ആദ്യഘടകപൂരം ആരംഭിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവിലെത്തി. തുടർന്ന് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും. നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരനടയിലൂടെ കണിമംഗലം ശാസ്താവ് കടന്നുവരുന്നതോടെ തൃശൂരിൽ പൂരം പുലരും. കണിമംഗലം ശാസ്താവിനു പിന്നാലെ മറ്റു ഘടകപൂരങ്ങളും വടക്കുന്നാഥനെ വണങ്ങാനെത്തും. രാവിലെ 7.30ഓടെ തിരുവമ്പാടി ഭഗവതി പുറപ്പെടും. മഠത്തിലെത്തിയുള ചടങ്ങുകൾക്കുശേഷം 11.30നു മഠത്തിൽ നിന്ന് പുറപ്പെടും. 11ഓടെയാണ്