യാത്രയയപ്പു നൽകി
ഈ വർഷത്തെ ഹജ്ജ് കർമത്തിനായി പുറപ്പെടുന്ന ബാംഗ്ലൂർ എസ് കെ എസ് എസ് എഫ് സെക്രട്ടറി മഖ്‌സൂദ് രാമന്തളിക്ക് ബാംഗ്ലൂർ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ യാത്രയയപ്പ് നൽകി . ജില്ലാ എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി സലിം കെ കെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ പ്രസിഡണ്ട് ഈസ നീലസാന്ദ്ര ഉത്ഘാടനം ചെയ്തു. ബാംഗ്ലൂർ
കോഴിക്കോട് രണ്ടിടങ്ങളിലായി രണ്ടു പേര്‍ക്ക് പാമ്പ് കടിയേറ്റു
കോഴിക്കോട് ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു. ഉള്ള്യേരി പുതിയോട്ടില്‍ സുധീഷി(42)നെയാണ് പാമ്പ് കടിച്ചത്. സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് വച്ച് പാമ്പിന്‍റെ കടിയേറ്റത്. കോഴിക്കോട് താമരശ്ശേരിയിൽ 20കാരിക്കാണ് പാമ്പ് കടിയേറ്റത്. താമരശ്ശേരി ചെമ്പ്ര പുലിയാറക്കുന്ന് ശില്പ (20) ക്കാണ് പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് സമീപം വെച്ചാണ് കടിയേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. താമരശ്ശേരി താലൂക്ക്
കർണാടകയിൽ അടുത്ത രണ്ടു ദിവസത്തേക്കു താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യത
കർണാടകയിൽ അടുത്ത രണ്ടു ദിവസത്തേക്കു താപനില രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കൂടാതെ ഉഷ്ണക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിൽ അടുത്ത അഞ്ചുദിവസങ്ങളിൽ കനത്ത ചൂടും തുടരും. റായ്ച്ചർ, വിജയപുര, ഗദഗ്, ധാർവാഡ്, ബിദർ, കലബുഗറി, കൊപ്പാൾ, യാദ്ഗിർ, ബാഗൽക്കോട് എന്നിവിടങ്ങളിൽ ചൂട് കൂടാനും ഉഷ്ണക്കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തിൻ്റെ ചിലഭാഗങ്ങളിൽ ഇടി മിന്നൽ, ശക്തമായ കാറ്റ്
ബെംഗളൂരു – പുതുച്ചേരി ഇൻഡിഗോ സർവീസ് മെയ് ഒന്നു മുതൽ
ഇൻഡിഗോയുടെ ബെംഗളൂരു – പുതുച്ചേരി വിമാന സർവീസ് മെയ് ഒന്നിന് ആരംഭിക്കും. ബെംഗളൂരുവിൽ നിന്നു രാവിലെ 10.10നു പുറപ്പെടുന്ന വിമാനം 11.15നു പുതുച്ചേരിയിലെത്തും. തിരിച്ചു പുതുച്ചേരിയിൽ നിന്നു 11.35നു പുറപ്പെടുന്ന വിമാനം 12.15നു ബെംഗളുരുവിലെത്തും.
കർണാടകയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾ ദിവസവും കന്നഡ ദിനപത്രം വായിക്കണമെന്നു വിദ്യാഭ്യാസ വകുപ്പ്
കർണാടകയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾ ദിവസവും 10 മിനിറ്റ് കന്നഡ ദിനപത്രം വായിക്കണമെന്നു സ്കൾ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. രാവിലെയുള്ള പ്രാർഥനയ്ക്കു ശേഷമുള്ള 10 മിനിറ്റാണു വായിക്കേണ്ടത്. സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്കൂളുകളിലാണു പത്രം വായിക്കേണ്ടത്. സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള റസിഡൻഷ്യൽ സ്കൂൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ, ഹോസ്‌റ്റൽ എന്നിവിടങ്ങളിലും പത്രവായന നിർബന്ധമാണ്.
വൈഭവിൻ്റെ സെഞ്ച്വറി വിഫലം; ഇഷാൻ്റെ വെടിക്കെട്ടിൽ രാജസ്ഥാനെ തോൽപ്പിച്ച് ഹൈദരാബാദ്
ഇന്നത്തെ നടന്ന ഐ പി എൽ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് സൺറൈസേഴ്സ് ഹൈദരബാദ്. രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. ഹൈദരാബാദ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 9 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ഹൈദരാബാദിനായി ഇഷാൻ കിഷൻ 57 റൺസും അഭിഷേക് ശർമ 74 റൺസും നേടി. നിതീഷ് കുമാർ 36 റൺസ് നേടിയപ്പോൾ ഹെൻഡ്രിച് ക്ലാസൻ 29 റൺസും നേടി.ആദ്യം
ദക്ഷിണ കന്നഡയിൽ നടപ്പാലം തകർന്ന് എട്ട് പേർക്ക് പരിക്ക്
ദക്ഷിണ കന്നഡയിൽ നടപ്പാലം തകർന്ന് എട്ട് പേർക്ക് പരിക്ക്. ബുധനാഴ്ച ഉത്സവഘോഷയാത്രക്കിടെയാണ് സംഭവം. പുച്ചെമോഗരുവിലെ ദിവ്യ ഭണ്ഡാര ഘോഷയാത്രക്കിടെയാണ് അപകടം സംഭവിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സുനിൽ ഷെട്ടി മുകാൽഡി, മാരൂർ, ലോകേഷ് ഭണ്ഡാരി എന്നിവർക്ക് പരിക്കേറ്റു. സംഭവം നടന്നയുടനെ തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂഡബിദ്രിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന മൂന്ന് പേരുടെ പരിക്കുകൾ ഗുരുതരമാണ്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. ധർമ്മനേമ
ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി
വടകര തിരുവള്ളൂരില്‍ ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. താഴെക്കുറ്റിയില്‍ യൂസഫിനെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട ചാനിയംകടവ് സ്വദേശി സുരേഷ്, അശ്വന്ത്, രഞ്ജിത്ത് എന്നിവരാണ് വടകര സ്റ്റേഷനില്‍ കീഴടങ്ങിയത്. ഒരാള്‍ നേരത്തെ പിടിയിലായിരുന്നു. വാഹനം തടഞ്ഞുവെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണവും മൊബൈലും കവര്‍ന്നെന്നായിരുന്നു ലീഗ് പ്രവര്‍ത്തകനായ യൂസഫിന്റെ പരാതി. തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി സിപിഎം പ്രവര്ത്തകന് മര്‍ദനമേറ്റതിന് പിന്നാലെയായിരുന്നു ലീഗ്
കേരളത്തിൽ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
കൊടും ചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മുതൽ വേനൽ തുടങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പ് അറയിച്ചിട്ടുള്ളത്. കാസർഗോഡ്, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഏപ്രിൽ 29ന് വേനൽ മഴ ശക്തമാകാനാണ് സാധ്യത. ഇന്നും നാളെയും സംസ്ഥാനത്ത് താപനില മുന്നറിയപ്പാണ് കാലാവസ്ഥാ കേന്ദ്രം നൽകിയിട്ടുള്ളത്.
കെ.എൽ. രാഹുലിന് തകർപ്പൻ സെഞ്ച്വറി; പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കൂറ്റൻ സ്കോർ
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് താരം കെ.എൽ. രാഹുലിനു 47 പന്തുകളിൽനിന്ന് സെഞ്ചറി. രാഹുൽ ഒൻപതു സിക്‌സുകളും 16 ഫോറുകളുമുൾപ്പടെ 152 റൺസാണ് അടിച്ചുകൂട്ടിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. നിതീഷ് റാണ അർധ സെഞ്ചറി (44 പന്തിൽ 91) നേടി പുറത്തായി. ഓപ്പണർ പതും നിസംഗ 28 റൺസിൽ ഡൽഹിക്കു നഷ്ടമായി. അർഷ്ദീപ് സിങിന്റെ പന്തിൽ വിക്കറ്റ്