കർണാടകയിൽ അടുത്ത രണ്ടു ദിവസത്തേക്കു താപനില രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കൂടാതെ ഉഷ്ണക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിൽ അടുത്ത അഞ്ചുദിവസങ്ങളിൽ കനത്ത ചൂടും തുടരും.

റായ്ച്ചർ, വിജയപുര, ഗദഗ്, ധാർവാഡ്, ബിദർ, കലബുഗറി, കൊപ്പാൾ, യാദ്ഗിർ, ബാഗൽക്കോട് എന്നിവിടങ്ങളിൽ ചൂട് കൂടാനും ഉഷ്ണക്കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തിൻ്റെ ചിലഭാഗങ്ങളിൽ ഇടി മിന്നൽ, ശക്തമായ കാറ്റ് എന്നിവയ്‌ക്കൊപ്പം നേരിയതോ ശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. പകലെന്നപോലെ അടുത്ത രണ്ടുദിവസം രാത്രിയിലും നാല് ഡിഗ്രി വരെ ചൂട് കൂടിയേക്കും.
കലറബുറഗി ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് ചൂടായിരുന്നു അനുഭവപ്പെട്ടത്. ഗദഗ്, കാർവാർ, ബെളഗാവി, ബെംഗളൂരു സിറ്റി, ചിത്രദുർഗ, എന്നിവിടങ്ങളിലും കനത്ത ചൂടായിരുന്നു.

Related Posts