ബെംഗളൂരുവിലെ പീന്യ ഡിവിഷനു കീഴിലുള്ള നെലഗദരനഹള്ളി സബ്‌സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 22) നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിശ്ചിത സമയത്തേക്ക് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (BESCOM) അറിയിച്ചു.

രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ വൈദ്യുതി വിതരണം തടസ്സപ്പെടാനാണ് സാധ്യത. N-4, N-5 സബ്‌ഡിവിഷനുകളിലെ പരിപാലന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഷട്ട്ഡൗൺ.

വൈദ്യുതി മുടക്കമുണ്ടാകുന്ന പ്രധാന പ്രദേശങ്ങൾ:
എച്ച് എം ടി ലേഔട്ട്, ബെല്ലാരി ലേഔട്ട്, നെലഗതരനഹള്ളി, രുഗ്മിണി നഗർ, കെംപെഗൗഡ ഗാർഡൻ, തിഗലരപാളയ, മാരുതി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ശിവപുര, ഗൃഹലക്ഷ്മി ലേഔട്ട്, വിനായക നഗർ, 8TH മൈൽ, ജാലഹള്ളി ക്രോസ്സ് എന്നിവയും സമീപ പ്രദേശങ്ങളും.

അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാകുന്ന പക്ഷം ഉച്ചയ്ക്ക് 2 മണിയോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് BESCOM അറിയിച്ചു. അടിയന്തര സേവനങ്ങൾക്കും വൈദ്യുതി ആശ്രയിക്കുന്ന സ്ഥാപനങ്ങൾക്കും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Related Posts