ബംഗളൂരു മാലിന്യം വലിച്ചെറിയുന്നതിനെതിരെ കർശന നടപടികളുമായി ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എൽ). നാളെ മുതൽ എൻഫോഴ്സ്മെന്റ് ഡ്രൈവും ബോധവത്കരണവും ആരംഭിക്കും. വലിച്ചെറിഞ്ഞ മാലിന്യം കണ്ടെത്തി വീടുകളിൽ തിരിച്ചെത്തിക്കുകയും ചെയ്യും. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനും തെളിവായി അവർ മാലിന്യം വലിച്ചെറിയുന്ന ദൃശ്യം വിഡിയോയിൽ പകർത്താനും മാർഷലുകൾക്ക് നിർദേശം നൽകി.

ചില പ്രദേശങ്ങളിൽ മാലിന്യ വാഹന ഡ്രൈവർമാർക്ക് കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ, മാലിന്യം ശേഖരിക്കുന്ന സമയം, ഓട്ടോ ടിപ്പറുകളുടെ കുറവ്, ദീർഘദൂര യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ മാലിന്യം നൽകാൻ കഴിയാത്ത അവസ്ഥ എന്നിവ സ്ഥിരം വെല്ലുവിളികളായി ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതുകൂടാതെ തെർമോകോൾ, പൊട്ടിയ ചില്ലുകഷണങ്ങൾ എന്നിവയുൾപ്പെടെ ശേഖരിക്കാൻ ഡ്രൈവർമാർ വിസമ്മതിക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്.

Related Posts