നാളെ മുതൽ ബെംഗളൂരു നഗരത്തിൽ വേനൽ മഴയ്ക്ക് സാധ്യത
നാളെ മുതൽ ബെംഗളൂരു നഗരത്തിൽ വേനൽ മഴയ്ക്ക് സാധ്യത. ബെംഗളൂരു നഗരത്തിന് ആശ്വാസമേകി, നാളെ മുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കർണാടകയിലെ പല ജില്ലകളിലും വേനൽ മഴ ലഭിച്ചുതുടങ്ങിയെങ്കിലും സംസ്ഥാന തലസ്ഥാനത്ത് ഉയർന്ന താപനില തുടരുകയാണ്. കർണാടകയിൽ പൊതുവെ പ്രീ-മൺസൂൺ കാലാവസ്ഥ തുടങ്ങിയിട്ടുണ്ട്. നിലവിൽ ഇരുപതിലധികം ജില്ലകളിൽ വേനൽമഴ ലഭിക്കുന്നുണ്ട്. എന്നാൽ ബെംഗളൂരുവിൽ ഇതുവരെ വേനൽമഴ എത്തിയിട്ടില്ല. ഈ ആഴ്ച ബെംഗളൂരുവിൽ പതിവിലും കൂടുതൽ ചൂട്
ഓൾ ഇന്ത്യ കെഎംസിസി മംഗളൂരു ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഓൾ ഇന്ത്യ കെഎംസിസി മംഗളൂരു ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രൂപവത്കരണ യോഗം ബഹ്റൈൻ കെഎംസിസി നേതാവ് ഷാഫി പാറക്കെട്ട് ഉദ്ഘാടനം ചെയ്തു. അഫ്ഹാൻ തങ്ങൾ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പ്രതിനിധി ടി കെ നസീർ മുഖ്യപ്രഭാഷണം നടത്തി. മംഗളൂരുവിലെ ആശുപത്രികളിൽ ചികിത്സക്കായി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാനും ഇവിടെ പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കാനും യോഗം തീരുമാനിച്ചു. എഐകെഎംസിസിയുടെ അഭിമാന പദ്ധതിയായ ഒപ്പം സുരക്ഷാ
ടി.സി.എസ്. 10 കെ: പുതിയ റെക്കോർഡോടെ റോഡ്രിഗ് ക്വിസേര ജേതാവായി
ടി.സി.എസ്. 10 കെ 18 ആം പതിപ്പ് സമാപിച്ചു. സാം മാനേക്ഷ പരേഡ് ഗ്രൌണ്ടിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗവർണ്ണർ താവർ ചന്ദ് ഗഹ്‌ലോട്ട്, ഉപമുഖ്യമന്ത്രി ഡി. കെ.ശിവകുമാർ, എൻ.എ.ഹാരിസ് എം.എൽ.എ എന്നിവർ പങ്കെടുത്തു. 35,000-ത്തിലധികം പേരാണ് ഈ വർഷത്തെ ടി.സി.എസ് വേൾഡ് 10 കെ മത്സരത്തിൽ പങ്കെടുത്തത്. ഇത്തവണത്തെ മത്സരങ്ങളിൽ പങ്കെടുത്ത മത്സരാർഥികൾ കനത്ത ചൂടിനെ വകവെക്കാതെയാണ് മിന്നും നേട്ടം കൊയ്തത്. തണുത്ത കാലാവസ്ഥയിൽ നിന്നും വന്നവർക്ക്
പശ്ചിമബംഗാളില്‍ വ്യാപക അക്രമം; ബിജെപി – തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
പശ്ചിമബംഗാളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കേ വ്യാപക അക്രമം. ഭവാനിപ്പൂരിലും ഹൗറയിലും മുര്‍ഷിദാബാദിലും പരസ്പരം മുദ്രാവാക്യം വിളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇരു വിഭാഗങ്ങളിലുമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ പലയിടങ്ങളിലും ഏറ്റുമുട്ടി. ബംഗാളിലെ സ്ത്രീ ശക്തി വരുന്ന നാലിന് മമത ബാനര്‍ജിയെ പുറത്താക്കുമെന്ന് ബംഗാളില്‍ പ്രചാരണം നടത്തുന്ന പ്രധാനമന്ത്രി പറഞ്ഞു.റോഡ് ഷോ നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. ജയ് ശ്രീറാം വിളികളോടെ
കെ എൻ എസ് എസ് വിമാനപുര കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം മെയ് 3ന്
കർണാടക നായർ സർവീസ് സൊസൈറ്റി വിമാനപുര കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം ‘വിമാനപുര പൂരം 2026’ മെയ് 3 ഞായറാഴ്ച കുന്ദലഹള്ളിയിലുള്ള സി എം ആർ ഐ ടി ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണി മുതൽ നടക്കും. പ്രശസ്ത സിനിമ നടനും പ്രൊഡ്യൂസറുമായ സെവൻരാജ്, കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ എൻ.വിജയകുമാർ എന്നിവർ മുഖ്യ അതിഥികളായിരിക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികളും, അമ്മ
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ സൗജന്യ മെഡിക്കൽ ക്യാമ്പും, രക്തദാന ക്യാമ്പും
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ സൗജന്യ മെഡിക്കൽ ക്യാമ്പും, രക്തദാന ക്യാമ്പും, ഹൂടി ഗവൺമെന്റ് സ്കൂളിൽവച്ച് നടത്തി. ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ചു നടന്ന മെഡിക്കൽ ക്യാമ്പിന് പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം ഉണ്ടായി. പ്രസിഡണ്ട് രമേഷ് കുമാറും ചെയർമാൻ ഡി ആർ കെ പിള്ളൈ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രാഗേഷ്, ട്രഷറർ അരുൺ കുമാർ, ഹൂടി ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് കുമാർ, സെക്രട്ടറി ജിജോ എന്നിവർ സംസാരിച്ചു. അസോസിയേഷൻ്റെ മറ്റ്
എസ് എസ് എൽ സി പരീക്ഷയിൽ റാങ്ക് നേടിയ അങ്കിതയെ അനുമോദിച്ചു
കർണാടക എസ് എസ് എൽ സി പരീക്ഷയിൽ സ്റ്റേറ്റിൽ അയ്യപ്പ എഡ്യൂക്കേഷണൽ സെന്ററിൽ നിന്നും ആറാം റാങ്ക് കരസ്ഥമാക്കിയ അങ്കിതയെ സമന്വയ എഡ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ടെമ്പിൾ ഏരിയ സ്ഥാനീയ സമിതിയും വൃന്ദാവനം ബാലഗോകുലവും ചേർന്ന് അനുമോദിച്ചു. മാതൃസമിതി രക്ഷാധികാരി കനക മോഹൻ പൊന്നാട അണിയിക്കുകയും സ്ഥാനീയ സമിതി രക്ഷാധികാരി ഹരികുമാർ ഉപഹാരം നൽകുകയും ചെയ്തു. മാധുരി – അനിൽ കുമാർ എന്നിവരുടെ മകളായ അങ്കിത
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. അസന്‍സോളില്‍ 43കാരനായ ദേബ്ദീപ് ചാറ്റര്‍ജിയാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യയുടെയും പത്ത് വയസ്സുകാരനായ മകന്റെയും മുന്നില്‍വെച്ചാണ് കൊലപാതകം നടന്നത്. ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു മടങ്ങവെ കുടുംബം സഞ്ചരിച്ച കാര്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നുവെന്നും ക്ഷമ ചോദിക്കാനായി ഭര്‍ത്താവ് ഇറങ്ങിയത് വഴക്കിലും അടിപിടിയിലും കലാശിക്കുകയായിരുന്നുവെന്നും ദേബ്ദീപിന്റെ ഭാര്യ പറഞ്ഞു. ഹൗസിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയെ അറിയിക്കുമെന്ന് പറഞ്ഞതോടെ മര്‍ദ്ദനം
ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥികളെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഘത്തിലെ ആറു പേർ അറസ്റ്റിൽ
ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥികളെ ആക്രമിച്ച് പണവും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കവർന്ന സംഘത്തിലെ 6 പേരെ പോലീസ് പിടികൂടി. പിടിയിലായത് തമിഴ്നാട് സ്വദേശികളാണ്. ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളജിലാണ് സംഭവം. ആക്രമിക്കപ്പെട്ട വിദ്യാർത്ഥികൾക്കൊപ്പം പഠിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ വിദ്യാർഥി വിളിച്ചുവരുത്തിയതായിരുന്നു അക്രമികളെയെന്ന് പോലീസ് വ്യക്തമാക്കി. മലയാളി വിദ്യാർഥികളും സഹപാഠിയായ തമിഴ്നാട് സ്വദേശിയായ അഭിനേഷും തമ്മിലുള്ള തർക്കമാണ് ബെംഗളൂരു കൊണനകുണ്ടെയിൽ വീടുകയറിയുള്ള ആക്രമണത്തിലും മോഷണത്തിലും കലാശിച്ചത്. ഈ തർക്കത്തെ തുടർന്ന് അഭിനേഷ്
കേരള സമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു
ബാംഗ്ലൂർ കേരള സമാജം കെ ആർ പുരം സോണിൻ്റെ നേതൃത്വത്തിൽ മുണ്ടക്കൈ ചൂരൽ മല ദുരന്ത ബാധിതരായ വിദ്യർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ലാപ്ടോപ്പുകളുടെ വിതരണ ഉത്ഘാടനം ടി സിദ്ധിക്ക് എം എൽ എ നിർവഹിച്ചു. കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം അധ്യക്ഷത വഹിച്ചു. സോൺ ചെയർമാൻ ഷിബു കെ എസ് സ്വാഗതം ആശംസിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി