എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു
കേരളത്തിൽ ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ (57) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയായ മാത്യുവിന് 2015 ജൂലൈ 24നാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. ഇതിനിടെ തിരുവനന്തപുരത്ത് മസ്തിഷ്കാഘാതം മൂലം മരണം സംഭവിച്ച നീലകണ്ഠ ശർമയുടെ ഹൃദയം മാത്യുവിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഹൃദയം തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിക്കുക എന്നതായിരുന്നു
കേരളം പാമ്പുകടി ഭീതിയിൽ; ഇന്നലെ പാമ്പുകടിയേറ്റ് ചികിത്സ തേടിയത് 23 പേർ
കേരളത്തിൽ ഇന്നലെ പാമ്പുകടിയേറ്റ് സഹായം തേടിയത് 23 പേർ. എല്ലാവരെയും ആന്റിവെനം സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ചു. ആലപ്പുഴയിൽ ഇന്നലെ മാത്രം ഏഴ് പേർക്കാണ് പാമ്പ് കടിയേറ്റത്. കായംകുളത്ത് 3, 10 വയസുള്ള രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്ക് പാമ്പ് കടിയേറ്റു. രണ്ട് പേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പേരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ, ചേർത്തല തണ്ണീർമുക്കം എന്നിവിടങ്ങളിൽ രണ്ട് പേർക്ക്
തൂണേരിയിൽ ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറിൽ മലം തള്ളി
നാദാപുരം തൂണേരിയിൽ ആർ.എം.പി. പ്രവർത്തകൻ്റെ വീട്ടിലെ കിണറിൽ മലം തള്ളി. തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം തുമ്പോളിപ്പൊയിൽ മനോജൻ്റെ വീട്ടിലെ കിണറിലാണ് മലം തള്ളിയത്. മനോജനും മനോജൻ്റെ സഹോദരനും ഒന്നിച്ച് ഉപയോഗിക്കുന്ന കിണറാണിത്. ഇന്നലെ രാവിലെ കിണറ്റിൽനിന്ന് സഹോദരൻ വെള്ളം കോരിയെടുത്തതോടെയാണ് മലം കലർന്നത് ശ്രദ്ധയിൽപ്പെട്ടത്. ആർ.എം.പി. രൂപവത്കരണം മുതൽ സംഘടനയുടെ സജീവപ്രവർത്തകനായിരുന്നു മനോജൻ. യു.ഡി.എഫിനുവേണ്ടി പ്രവർത്തിച്ചതിൻ്റെ പ്രതികാരമാണ് സംഭവത്തിനു പിന്നിലെന്ന് യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.
വിവാഹ വാഗ്‌ദാനം നൽകി 9.35 കോടി രൂപ തട്ടി; നടി വെങ്കട അശ്വിനി റെഡ്ഡിക്ക് എതിരെ പൊലീസ് കേസ്
പ്രവാസി യുവാവിൽ നിന്ന് വിവാഹ വാഗ്‌ദാനം നൽകി 9.35 കോടി രൂപ തട്ടിയെടുത്ത കേസിൽ ടോളിവുഡ് നടി വെങ്കട അശ്വിനി റെഡ്ഡിക്ക് എതിരെ പൊലീസ് കേസെടുത്തു. ലണ്ടനിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായ വൈ.വി.ധർമേന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടി, നടിയുടെ അമ്മ, മറ്റ് രണ്ടു കുടുംബാംഗങ്ങൾ എന്നിവർക്കെതിരെ കേസെടുത്തത്. 2018-ൽ ഹൈദരാബാദിൽവച്ചാണ് പരാതിക്കാരൻ ഒരു സുഹൃത്ത് വഴി നടിയെ പരിചയപ്പെടുന്നത്. താൻ അമേരിക്കയിൽ ഉപരിപഠനം നടത്തുകയാണെന്നായിരുന്നു നടി യുവാവിനോട് പറഞ്ഞിരുന്നത്. ആ
മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ കൊലപ്പെടുത്തി പിതാവ്
മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ കൊലപ്പെടുത്തി പിതാവ്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്. അജിത് കുമാര്‍ എന്ന 30കാരനെയാണ് യുവതിയുടെ പിതാവ് പുണ്യമൂര്‍ത്തി (53) കൊലപ്പെടുത്തിയത്. ലോകേഷ് (22), രാമലിംഗം (30), കറുപ്പയ്യ (55) എന്നിവരുടെ സഹായത്തോടെയാണ് അജിത് കുമാറിനെ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. കൊലയ്ക്ക് ശേഷം പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തഞ്ചാവൂരിലെ ആലങ്കുടിയിലുള്ള ആദിദ്രാവിഡര്‍ വെല്‍ഫെയര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു
കിടക്കയിൽ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ; വീടിനുള്ളിൽ നിന്ന് അഞ്ച് പാമ്പുകളെ പിടികൂടി
കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ നിന്നാണ് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്.കുട്ടികള്‍ കിടക്കുന്ന വിരിപ്പിന് സമീപത്തുനിന്നാണ് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് മറ്റ് പാമ്പുകളെ കണ്ടെത്തിയത്. പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. അതിനിടെ പേരാമ്പ്രയിലുള്ള ഒരു യുവതിക്ക് പാമ്പുകടിയേറ്റു.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ഡൽഹിയിൽ ഇന്ന് ഒപ്പിടും. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെയും ന്യൂസിലൻഡ് വ്യാപാര-നിക്ഷേപ മന്ത്രി ടോഡ് മക്ലേയുടെയും സാന്നിധ്യത്തിലായിരിക്കും സുപ്രധാന കരാറിൽ ഒപ്പിടുക. എല്ലാ കയറ്റുമതികൾക്കും തീരുവ ഒഴിവാക്കി ന്യൂസിലൻഡ് ഡ്യൂട്ടി ഫ്രീ വ്യാപാരം തുറന്നുനൽകുമെന്നതാണ് എഫ്ടിഎയിലൂടെ ഇന്ത്യക്കുണ്ടാകുന്ന ഏറ്റവും വലിയ നേട്ടം. പകരമായി ന്യൂസിലൻഡിന് തീരുവ ഉദാരവത്കരണമാണ് ഇന്ത്യ വാഗ്‌ദാനം ചെയ്തിരിക്കുന്നത്. ന്യൂസിലൻഡിലെ കയറ്റുമതിക്കാർക്ക് ലോകത്തിലെ ഏറ്റവും വലിയ
കർണാടകയിലെ നേതൃമാറ്റം: ഹൈക്കമാൻഡ് നിലപാട് അംഗീകരിക്കുമെന്ന് ഡി.കെ.ശിവകുമാർ
കർണാടകയിലെ നേതൃമാറ്റത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാടു താനും മുഖ്യമന്ത്രി സിദ്ധരാമയ്യയും അംഗീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം ശിവകുമാർ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും മറ്റു നേതാക്കളുമായും ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. വേണ്ട സമയത്തു നേതൃത്വം കൃത്യമായ നിലപാടു സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. മേയ് 21നാണു സിദ്ധരാമയ്യ സർക്കാർ 3 വർഷം പൂർത്തിയാക്കുന്നത്. നവംബറിൽ രണ്ടര വർഷം പൂർത്തിയാക്കിയതു മുതൽ മുൻധാരണ പ്രകാരം മുഖ്യമന്ത്രിപദം ശിവകുമാറിനു കൈമാറണമെന്ന ആവശ്യം
പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിലൊരാൾ പിടിയിൽ
കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിലൊരാൾ പിടിയിലായി. ആലപ്പുഴ സ്വദേശി സൂരജിനെയാണ് കസ്റ്റഡിയിലെടുത്തത്. ചെന്ദമംഗലത്ത് വെച്ചാണ് സൂരജിനെ പിടികൂടിയത്. കനാലിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. മറ്റൊരു പ്രതിയായ പത്തനതിട്ട സ്വദേശി റസലിനായി അന്വേഷണം ഊർജ്ജിതമാക്കി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം തിരികെ വരുമ്പോഴാണ് കവര്‍ച്ചാ കേസ് പ്രതികളായ ഇവർ കടവന്ത്ര പൊലീസിൽ നിന്നും രക്ഷപ്പെട്ടത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പൊലീസ് പ്രതികളുടെ കൈ വിലങ്ങ് അഴിച്ചു കൊടുത്തു. അടുത്ത നിമിഷം ഓടി
ആദ്യ തദ്ദേശ നിർമിത അതിവേഗ ട്രെയിൻ അടുത്ത ഏപ്രിലിൽ: കേന്ദ്രമന്ത്രി
ആദ്യ തദ്ദേശ നിർമിത അതിവേഗ ട്രെയിൻ 2027 ഏപ്രിലോടെ പുറത്തിറക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. കഴിഞ്ഞ ദിവസം തിപ്പസാന്ദ്രയിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) ക്യാംപസിൽ ആരംഭിച്ച ബുള്ളറ്റ് ട്രെയിൻ നിർമാണ യൂണിറ്റായ ‘ആദിത്യ’യിലാണ് നിർമ്മാണം നടക്കുന്നത്. മുംബൈ – അഹമ്മദാബാദ് റൂട്ടിലായിരിക്കും സർവീസ് നടത്തുക. ബെംഗളൂരു – ചെന്നൈ അതിവേഗ റെയിൽ ഇടനാഴിയുടെ വിശദ പദ്ധതി റിപ്പോർട്ട് പൂർത്തിയായി വരികയാണെന്നും പദ്ധതി യാഥാർഥ്യമാകുമ്പോൾ