ഇഫ്താർ സംഗമങ്ങൾ അതിരുവിടരുത്: എൻ.എ.ഹാരിസ് എംഎൽഎ
ഇസ്‌ലാം വ്രതമനുഷ്ടിക്കുന്നതുപോലെ പവിത്രമായി കാണുന്ന നോമ്പുതുറപ്പിക്കുന്നതിൻ്റെ പേരിൽ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമങ്ങൾ ചിട്ടവട്ടങ്ങൾക്കപ്പുറം അതിരുവിടുന്നതാവരുതെന്നും ഇത്തരം ഒത്തുചേരലുകൾ സ്നേഹക്കൂട്ടായ്മകളാവണമെന്നും ബി ഡി എ ചെയർമാനും ശാന്തിനഗർ എം എൽ എയുമായ എൻ. എ ഹാരിസ് പറഞ്ഞു. വ്രത കാലം മനുഷ്യർക്കിടയിൽ നന്മകൾ നിറക്കുന്ന കാലമാണ്. ഉള്ളവനും ഇല്ലാത്തവനുമെന്ന വ്യത്യാസമില്ലാതെ എല്ലാവരേയും ഒന്നിച്ചിരുത്താനും ഒരു മിച്ചുണ്ണാനും വ്രതം പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലബാർ മുസ്ലിം അസോസിയേഷൻ നീലസാന്ദ്ര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച
തുറവൂർ ആശുപത്രി ഉദ്ഘാടനത്തിനിടെ കൂട്ടത്തല്ല്; നിരവധി പേർക്ക് പരിക്ക്
തുറവൂർ ഗവ. ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനിടെയുണ്ടായ സംഘർഷത്തിൽ സിപിഎം, കോൺഗ്രസ്, ബിജെപി പ്രവർത്തകർക്ക് പരിക്ക്. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാതെ ഉദ്‌ഘാടനം നടത്തുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കെട്ടിടത്തിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പുതിയ വായ മൂടികെട്ടി പ്രതിഷേധിക്കുന്നതിനിടെ സിപിഎം പ്രവർത്തകർ ഇവരുടെ ഇടയിലേക്കു കയറി. തുടർന്നുണ്ടായ സംഘർഷത്തിൽ എഴുപുന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തങ്കച്ചനു പരിക്കേറ്റു.
ഇന്ത്യയുടെ കൈവശമുള്ള ക്രൂഡ് ഓയിൽ ശേഖരം ഏകദേശം 25 ദിവസത്തേക്കുള്ളത്; ഇന്ധന വില വർദ്ധിപ്പിക്കാൻ പദ്ധതിയില്ല
പശ്ചിമേഷ്യയിൽ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ കൈവശം നിലവിൽ ഏകദേശം 25 ദിവസത്തേക്കുള്ള ശുദ്ധീകരിച്ച എണ്ണ, ക്രൂഡ് ഓയിൽ എന്നിവയുടെ ശേഖരമുണ്ടെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്‌തു. ഓയിൽ കമ്പനികളുടെ കൈവശമുള്ള സ്റ്റോക്കും തന്ത്രപ്രധാനമായ കരുതലുകളും ഉൾപ്പെടെ ഏകദേശം 25 ദിവസത്തെ ആവശ്യത്തിനുള്ള എണ്ണ ഇന്ത്യയുടെ കൈവശമുണ്ട്. എണ്ണവിലയിൽ അന്താരാഷ്ട്ര
സപ്ലിമെന്റിൻ്റെ ഉദ്‌ഘാടന കർമ്മം എൻ എ ഹാരിസ് എം എൽ എ നിർവ്വഹിച്ചു
വയനാട് ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ ഭവനപദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിനോട് അനുബന്ധിച്ചു ബാംഗ്ലൂർ മലബാർ മുസ്ലിം അസോസിയേഷൻ ഇറക്കിയ ചന്ദ്രിക സപ്ലിമെന്റിൻ്റെ ബാംഗ്ലൂർ തല ഉദ്‌ഘാടനം ശാന്തിനഗർ എം എൽ എ യും ബി ഡി എ ചെയർമാനുമായ എൻ എ ഹാരിസ് ക്രെസന്റ് സ്‌കൂൾ ചെയർമാൻ അഡ്വക്കേറ്റ് ഉസ്മാന് നല്കി ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ എം എം എ ജനറൽ സെക്രട്ടറി ടി
എൻ എസ്സ് എസ്സ് കർണാടക കരയോഗങ്ങൾ ആറ്റുകാൽ പൊങ്കാല മഹോത്സവം നടത്തി
എൻ എസ്സ് എസ്സ് കർണാടക ബേഗൂർ റോഡ് കരയോഗം ആറ്റുകാൽ പൊങ്കാല മഹോത്സവം നടത്തി. ബേഗുർ റോഡിലുള്ള പഞ്ചലിംഗ നാഗേശ്വര ക്ഷേത്ര പരിസരത്തുവച്ച് രാവിലെ 9 മണി മുതൽ 12.30 വരെ പൊങ്കാല നടത്തി. എൻ എസ്സ് എസ്സ് കർണാടക അന്നസാന്ദ്രപളയ കരയോഗവും എൽ ബി എസ് കരയോഗവും സംയുക്തമായി ആറ്റുകാൽ പൊങ്കാല മഹോത്സവം നടത്തി യെല്ലമ്മ ദേവി ക്ഷേത്ര പരിസരത്തു വച്ച് രാവിലെ 9 മണി മുതൽ 12.30
തമ്മനഹള്ളി ശ്രീനാരായണ നഗറിലെ ആറ്റുകാൽ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി
എസ്.എൻ.ഡി.പി യോഗം ബാംഗ്ലൂർ യൂണിയന്റെ നേതൃത്വത്തിൽ തമ്മനഹള്ളി ശ്രീനാരായണ നഗർ ഗുരു മന്ദിരാങ്കണത്തിൽ വെച്ച് പത്താമത് ആറ്റുകാൽ പൊങ്കാല മഹോത്സവം അതിവിപുലമായി ആഘോഷിച്ചു. ബാംഗ്ലൂരിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ നൂറുകണക്കിന് ഭക്തജനങ്ങൾ ഭക്തിപൂർവ്വം ദേവിക്ക് പൊങ്കാല അർപ്പിച്ചു. യൂണിയൻ പ്രസിഡണ്ട് എൻ.ആനന്ദൻ, യൂണിയൻ സെക്രട്ടറി അഡ്വ.സത്യൻ പുത്തൂർ, വൈസ് പ്രസിഡണ്ടും പൊങ്കാല കമ്മിറ്റി ചെയർമാനുമായ എൻ.വത്സൻ, യൂണിയൻ ബോർഡ് മെമ്പർ എ.ആർ.രാജേന്ദ്രൻ, പൊങ്കാല കമ്മിറ്റി കൺവീനർ സനിൽ കുമാർ,
ബാംഗളൂരിൽ നിര്യാതയായി
തൃശൂർ സ്വദേശി ബേബി ജേക്കബ് (86) ബാംഗളൂരിൽ നിര്യാതയായി. ബാംഗ്ലൂർ ബൊമ്മസാന്ദ്രയിലെ റേഡിയന്റ് സ്പെൻസർ അപ്പാർട്മെന്റിൽ ആയിരുന്നു താമസം. ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റി ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ രക്ഷധികാരി ആന്റണിയുടെ മാതാവാണ്. ഭർത്താവ് : പരേതനായ ജേക്കബ് സി ജെമക്കൾ : തോമസ് സി ജെ, ആൻ്റണി സി ജെ, പൗളി സിബിയച്ചൻമരുമക്കൾ: റോസ് തോമസ്, ബേബി ആൻ്റണി നാളെ രാവിലെ 10മണിവരെ മൃതദേഹം പൊതുദർശനത്തിനുശേഷം നിയോ ടൗൺ
പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്ന് പിരിവ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ
പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്ന് പണം പിരിച്ച രണ്ടുപേർ അറസ്റ്റിൽ. സ്‌കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്ത ഭക്തരുടെ വാഹനങ്ങളിൽ നിന്ന് അനധികൃത പിരിവ് നടത്തിയ പിടിഎ പ്രസിഡന്റ് കർണനും എക്സിക്യൂട്ടീവ് അംഗവുമാണ് അറസ്റ്റിലായത്. ഒരു കാർ പാർക്ക് ചെയ്യുന്നതിനായി ഇവർ 400 രൂപ വാങ്ങിയെന്ന് പോലീസ് പറഞ്ഞു. ഇവരുവർക്കുമെതിരെ തമ്പാനൂർ പോലീസ് കേസെടുത്തു. പണം പിരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്‌കൂൾ കോർപറേഷന്റെ നിയന്ത്രണത്തിലാണെന്നും മേയർ വി.വി. രാജേഷ് പറഞ്ഞു. പല
കെ എൻ എസ് എസ് കരയോഗങ്ങൾ പൊങ്കാല മഹോത്സവം ആഘോഷിച്ചു
കെ എൻ എസ് എസിലെ പന്ത്രണ്ട് കരയോഗങ്ങൾ പൊങ്കാല മഹോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു. ബൊമ്മനഹള്ളി, മൈസൂർ, ഹൊരമാവു, തിപ്പസാന്ദ്ര, സി വി രാമൻ നഗർ, ഹൽസൂരു, ബനശങ്കരി, കൊത്തന്നൂർ, ദൂരവാണിനഗർ, കെ ജി എഫ്, ജാലഹള്ളി, മഹാദേവപുര, മത്തിക്കരെ കരയോഗങ്ങളിൽ പൊങ്കാല മഹോത്സവം നടത്തി. എല്ലാ കരയോഗങ്ങളും ഗണപതി ഹോമത്തിൽ പൂജകൾ തുടങ്ങി. തിരുവനന്തപുരത്തെ ആറ്റുകാൽ പൊങ്കാല സമയമായ രാവിലെ 9.50ന് പണ്ടാര അടുപ്പിൽ തീ പകർന്നു. പൊങ്കാല
എൻ എസ് എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം
എൻ എസ് എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിൻ്റെ നേതൃത്വത്തിൽ ജാലഹള്ളി ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രസന്നിധിയിൽ വച്ചു ആറ്റുകാൽ പൊങ്കാല മഹോത്സവം നടന്നു. പുലർച്ചെ 4 മണി മുതൽ പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ 10.20 ന് പൂലൂർ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്നുകൊണ്ട് പൊങ്കാല അടുപ്പുകളിലേക്ക് പകർന്ന് നൽകികൊണ്ട് പൊങ്കാലക്ക് തുടക്കമായി. ഉച്ചയ്ക്ക് 12.15 ന് തീർത്ഥം തളിച്ചു പൊങ്കാല ദേവിക്ക് സമർപ്പിച്ചു. എൻ