ഇ- ഓട്ടോകൾ സബ്സിഡി നിരക്കിൽ വാങ്ങാം; അപേക്ഷ നാളെ മുതൽ
സംസ്ഥാന സർക്കാരിന്‍റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സബ്‌സിഡി നിരക്കിൽ ഇ- ഓട്ടോകൾ (ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾ) വാങ്ങാൻ അവസരമൊരുക്കി സർക്കാർ. 30,000 രൂപയാണ് സബ്‌സിഡി നൽകുന്നത്. നാളെ മുതൽ അപേക്ഷകൾ നൽകാം. ഓരോ വർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്‌സിഡി അനുവദിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് (mvd.kerala.gov.in) മുഖേന അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി ലഭിക്കുക. ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന
വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു
വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ആറ്റിങ്ങലിനു സമീപം നഗരൂരിൽ ആണ് സംഭവം. ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണി (60), കൊച്ചുണ്ണിയുടെ മകൻ അഖിൽ (35) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. അനധികൃതമായി നിർമ്മിച്ച വേലിയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. പന്നിക്കുവെച്ച വൈദ്യുതവേലിയാണ് ഇതെന്നാണ് സംശയം. സംഭവത്തിൽ നഗരൂർ പോലീസ് കേസെടുത്തു.
ഹോർമൂസിൽ കുടുങ്ങിയത് 700 കപ്പലുകൾ, എണ്ണ എത്തിയില്ലെങ്കിൽ വിലയും കൂടിയേക്കും
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണകപ്പലുകളുടെ കപ്പലുകളുടെ വരവ് പൂർണ്ണമായും നിലച്ചതോടെ ലോകം ഊർജ്ജപ്രതിസന്ധിയുടെ വക്കിലെത്തിയിരിക്കുകയാണ്. ഇതോടെ കിഴക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ ഗതാഗതത്തിന്‍റെ 86 ശതമാനവും തടസപ്പെട്ടു. മാരിടൈം അനലിറ്റിക്സ് സ്ഥാപനങ്ങളായ ‘വിൻഡ്വാർഡ്’, ‘കെപ്ലർ’ എന്നിവ നൽകുന്ന വിവരങ്ങൾ പ്രകാരം, ഈ ജലപാത നിലവിൽ നിശ്ചലമായിരിക്കയാണ്. 3 ടാങ്കറുകൾ മാത്രമാണ് മാർച്ച് 1 ന് ഇതിലൂടെ കടന്നുപോയത്. ഏതാനും ദിവസങ്ങൾ കൂടി ഹോർമൂസ് കടലിടുക്കിലെ തടസം തുടർന്നാൽ കപ്പലുകളുടെ നീണ്ട നിര
പേരാവൂരിൽ മത്സരിക്കാൻ കെ.കെ.ഷൈലജ; മട്ടന്നൂരിൽ വി.കെ.സനോജ് സ്ഥാനാർഥിയാകും
പേരാവൂരിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ഷൈലജ മത്സരിക്കും. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മട്ടന്നൂരില്‍ സീറ്റ് കിട്ടില്ലെന്ന് വന്നതോടെ പേരാവൂരിൽ മത്സരിക്കാന്‍ ഷൈലജ സന്നദ്ധത അറിയിക്കുകയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ മട്ടന്നൂരിൽ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. മട്ടന്നൂരിലെ സ്ഥാനാർഥി ആവാത്തതിൽ കെ.കെ. ഷൈലജയ്ക്ക് അതൃപ്തി ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ തവണ 60,963 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിലാണ് കെ.കെ.ഷൈലജ മട്ടന്നൂർ മണ്ഡലത്തിൽ
കേരളത്തിൽ തെരഞ്ഞെടുപ്പ് വൈകും
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള വിജ്ഞാപനം വൈകുമെന്ന് സൂചന. തമിഴ്നാട്, പുതുച്ചേരി, ആസാം എന്നിവിടങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പും, ബംഗാളിൽ പല ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പും കഴിഞ്ഞതിനുശേഷമേ കേരളത്തിൽ തെരഞ്ഞെടുപ്പിന് സാധ്യതയുള്ളൂ. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം കേരളത്തിൽ മാർച്ച് അവസാന തീയതികളിലേ വരാനിടയുള്ളൂ. ഈ മാസം 9,10 തീയതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ കേരളത്തിൽ വരുന്നുണ്ട്. ഈ സാഹചര്യങ്ങളിൽ അപ്പോൾ തെരഞ്ഞെടുപ്പ് ഏപ്രിൽ അവസാനവാരമോ മേയ് ആദ്യവാരമോ ആകും. നേരത്തെ, മാർച്ച് 15
വീണാ ജോർജിനെതിരെ ഉണ്ടായ ആക്രമണം; KSU പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചു
ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെ ആക്രമിച്ച കേസിൽ കെ എസ് യു പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കെഎസ്‌യു മുൻകൂട്ടി ആസൂത്രണം ചെയ്ത അക്രമമാണ് കണ്ണൂരിൽ നടന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. കൈരളി ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രനുമായുള്ള അഭിമുഖത്തിലാണ് മന്ത്രിയുടെ ഈ വെളിപ്പെടുത്തൽ ഉണ്ടായത്. ‘നിൻ്റെ മുഖം കറുപ്പിക്കും’ എന്ന് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നേരത്തെ
വീടിനുപിന്നിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു
വീടിനുപിന്നിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരി(67)യാണ് മരിച്ചത്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് വീടിനു പിന്നിൽ ചിതയൊരുക്കി നളിനകുമാരി ജീവനൊടുക്കാൻ ശ്രമിച്ചത്. ഭർത്താവ് ക്രിസ്തുദാസിൻ്റെ ആരോഗ്യസ്ഥിതിയിലെ മനോവിഷമമാണ് ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. നാട്ടുകാരാണ് തീ കെടുത്തി ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലിയ രീതിയിൽ പൊള്ളലേറ്റിരുന്നതായി അധികൃതർ പറഞ്ഞിരുന്നു. നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.
വീണാ ജോർജ്ജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്: ഭർത്താവ് ജോർജ് ജോസഫ്
നിയമസഭാ തിരഞ്ഞെടുപ്പിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ മത്സരിപ്പിക്കേണ്ടെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്. വിവരം സി.പി.എം നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. വിഷയം തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്തു എന്നും റിപ്പോർട്ടുണ്ട്. കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ തോമസ് ഐസക് ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കും. വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ അന്തിമ തീരുമാനം സംസ്ഥാനനേതൃത്വത്തിനായിരിക്കും. ഓർത്തഡോക്സ് സഭയുടെ മുൻ സെക്രട്ടറിയായ ജോർജ് സംസ്ഥാന–ജില്ലാ–ഏരിയാ തലങ്ങളിലെ നേതാക്കളെ
80 ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസികളുമായി 3 മലയാളികൾ മംഗളൂരുവില്‍ അറസ്റ്റിൽ
അബുദാബിയിലേക്ക് മംഗളൂരു അന്താരാഷ്‌ട്രവിമാനത്താവളം വഴി 80 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സികള്‍ കടത്താൻ ശ്രെമിച്ച 3 മലയാളികൾ മംഗളൂരുവില്‍ അറസ്റ്റിൽ. അബുദാബിയിലേക്ക് പോകാനെത്തിയ രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്‍റെയും ലഗേജ് ബാഗില്‍ ഒളിപ്പിച്ച കറന്‍സികളാണ് റവന്യു ഇന്‍റലിജന്‍സ് പിടിച്ചെടുത്തത്. പ്രതികളുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടില്ല. യുഎഇ ദിര്‍ഹം,സൗദി റിയാല്‍, യുഎസ് ഡോളര്‍ എന്നിവയാണ് പിടിച്ചെടുത്തത്. 3 പേരും കഴിഞ്ഞ ദിവസമാണ് മംഗളൂരു വിമാനത്താവളത്തിലെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന്
ശബരിമല സ്വർണ്ണക്കൊള്ള; എൻ. വാസു ഇഡിക്ക് മുന്നിൽ ഹാജരായി
ശബരിമല സ്വർണ്ണക്കേസിൽ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഇഡി സോണൽ ഓഫീസിലാണ് ദേവസ്വം ബോർഡ് മുൻ കമ്മീഷണറും മുൻ പ്രസിഡന്റുമായ എൻ. വാസു ഹാജരായത്. നേരത്തെ, കേസിൽ മൂന്നാം പ്രതിയായിരുന്ന വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തിരുന്നു. കമ്മീഷണറായിരുന്ന കാലയളവിൽ ശബരിമല സന്നിധാനത്തെ സ്വർണ്ണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെയും എസ്ഐടി അറസ്റ്റ് ചെയ്തത്. കേസിൽ കൊല്ലം