യുദ്ധം ഉടൻ തീരും, ഭരണമാറ്റം പ്രഖ്യാപിച്ച് നെതന്യാഹു
പശ്ചിമേഷ്യയിലെ യുദ്ധം അധികം നീളില്ലെന്ന് നെതന്യാഹു. യുദ്ധം ഉടൻ അവസാനിക്കുമെന്നും അതിൽ വേഗത്തിലുള്ളതും നിർണായകവുമായ നടപടി ഉൾപ്പെടുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കുമെന്നും ഇറാൻ ഭരണകൂടം ദുർബലമായെന്നും നെതന്യാഹുപറഞ്ഞു. മിഡിൽ ഈസ്റ്റിൽ സമാധാനത്തിലേക്കുള്ള ഒരു ശാശ്വത പാത കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇത് അവസാനിക്കാത്ത യുദ്ധമല്ല, സമാധാനത്തിലേക്കുള്ള കവാടമാണിത്’ നെതന്യാഹു പറഞ്ഞു.
മാന്നാറിൽ പിതാവ് വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു
ആലപ്പുഴ മാന്നാറിൽ പിതാവ് വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകൾ ശിവ കീർത്തന ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. രണ്ട് കുട്ടികൾക്കും വിഷം നൽകിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കുകയായിരുന്നു. സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് വിഷം നൽകിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍; വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് മുന്നറിയിപ്പ്
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ യുഎസ് -ഇസ്രയേൽ സഖ്യം ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇറാന്‍റെ കടുത്ത നീക്കം. ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചതായി ഐആർജിസി പ്രഖ്യാപിച്ചു. വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതോടെ കടുത്ത ഊർജ പ്രതിസന്ധിയിലേക്കാവും രാജ്യങ്ങൾ നീങ്ങുക. പ്രകൃതിവാതക ഉത്പാദനം ഖത്തർ താത്ക്കാലികമായി നിർത്തി. ഇതോടെ എണ്ണവില കുതിച്ചുയരുമെന്നാണ് സൂചന. ടെഹ്റാനിൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് കടുത്ത നീക്കം. ഇറാൻ ഹോർമുസ് കടലിടുക്ക്
ഡൽഹിയിൽ കാന്റീൻ കോൺട്രാക്ടറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ യമുനാ നദിയിൽ തള്ളി
ന്യൂഡൽഹിയിലെ ഛത്തീസ്ഗഡ് സദനിലെ കാന്റീൻ കോൺട്രാക്ടറായ അനുരൂപ് ഗുപ്തയെ (48) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ശരീരഭാഗങ്ങൾ യമുനാ നദിയിൽ തള്ളിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അനുരൂപ് ഗുപ്തയെ ഫെബ്രുവരി 23-നാണ് കാണാതായത്. ധാരാളം സ്വർണാഭരണങ്ങൾ ധരിക്കുന്ന ശീലമുണ്ടായിരുന്ന ഇദ്ദേഹത്തെ സ്വർണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ ചതിയിൽപ്പെടുത്തുകയായിരുന്നു. സൂരജ് (29 ), രാഖി (21), ഭൂപേന്ദർ (27 ), ബൽറാം (28 ) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ സൂരജ് ഒരു വിരുന്നിനെന്ന
ഷാർജ വിമാനത്താവളം തുറന്നു; വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു
താത്കാലികമായി നിർത്തിവെച്ചിരുന്ന ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. വിമാനത്താവള അതോറിറ്റിയാണ് നിയന്ത്രണങ്ങളോടെ സർവീസുകൾ വീണ്ടും തുടങ്ങിയ വിവരം അറിയിച്ചത്.
ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ച്‌ച തുടങ്ങും
ഈ അധ്യയനവർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ച്‌ച തുടങ്ങും. കേരളത്തിൽ 4,17,497 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതും. പരീക്ഷ 30ന് അവസാനിക്കും. 3031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. ഗൾഫ് മേഖലയിൽ 633 കുട്ടികളും ലക്ഷദ്വീപിൽ 386 പേരും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷ നടത്തിപ്പിന് 26,000 അധ്യാപകരുണ്ടാകും. മെയ് മൂന്നാംവാരത്തിനുള്ളിൽ എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ഉണ്ടാകും. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഏഴിന് ആരംഭിച്ച് 28ന് പൂർത്തിയാകും. ഉത്തരക്കടലാസ് മൂല്യനിർണയത്തിനുള്ള അഡീഷണൽ
ഇറാനെതിരായ ആക്രമണങ്ങൾക്ക് സൈനിക താവളങ്ങൾ വിട്ടുനൽകില്ല; സ്പെയിൻ
ഇറാനെതിരായ സൈനിക നീക്കത്തിന് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കില്ലെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ്. സ്പെയിൻ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ 15 യുഎസ് വിമാനങ്ങൾ സൈനിക താവളങ്ങൾ വിട്ടു. തെക്കൻ സ്പെയിനിലെ റോട്ട, മൊറോൺ സൈനിക താവളങ്ങളിലുണ്ടായിരുന്ന യുഎസ് വിമാനങ്ങളാണ് രാജ്യം വിട്ടത്. ഇറാനെതിരായ ആക്രമണങ്ങളിൽ ജോസ് മാനുവൽ അൽബാരസ് അപലപിച്ചിരുന്നു. സ്പെയിനിന്റെ നിലപാട് യുഎസുമായുള്ള ബന്ധം വഷളാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇറാനെതിരായ ആക്രമണത്തിന് സൈനിക
എ.ഐ.കെ.എം.സി.സി ഗോരിപ്പാളയ ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ബംഗളുരു എ.ഐ.കെ.എം.സി.സി ഗോരിപ്പാളയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഉദ്ഘാടനം എ.ഐ.കെ.എം.സി.സി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് നിർവ്വഹിച്ചു. കാരുണ്യപ്രവർത്തനങ്ങളും പരസ്പര സ്നേഹവുമാണ് റമദാൻ പകർന്നുനൽകുന്ന വലിയ പാഠമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കെ.എം.ഡി.സി ഡയറക്ടർ ബി.കെ.അസ്‌ലം ഖാൻ മൗല മുഖ്യാതിഥിയായി. ഗോരിപ്പാളയ ഷാഫിഈ മസ്ജിദ് ഖത്തീബ് അബ്ദുൽ റഊഫ് ഹിഷാമി റമദാൻ പ്രഭാഷണം നടത്തി. വ്രതാനുഷ്ഠാനത്തിൻ്റെ ആത്മീയ വശങ്ങളെക്കുറിച്ചും സമകാലിക പ്രസക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.ചടങ്ങിൽ
ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്; കന്നഡ നടി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
എന്ന ലിവ്-ഇൻ പങ്കാളിയായ മോഹൻറാവുവിനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അറസ്റ്റിൽ. ബിന്ദുവിൻ്റെ കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 19നു മോഹൻ റാവുവിനെ വിനയ് കത്തികൊണ്ടു കുത്തുകയും തുടർന്നു പ്രതികളായ 3 പേരും ചേർന്നു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഫെബ്രുവരി 28നു മഞ്ജുനാഥ നഗറിലെ വാടകവീട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിനയിനെ ബിന്ദു വിവാഹം
കന്നഡിഗരെ തിരിച്ചെത്തിക്കാൻ വേണ്ട നടപടി എടുക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി സിദ്ധരാമയ്യ
ഗൾഫ് മേഖലയിൽ കുടുങ്ങിയ കന്നഡിഗരെ തിരിച്ചെത്തിക്കാൻ വേണ്ട നടപടി ഊർജിതമാക്കാണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതി. പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തുക, കേന്ദ്ര വിദേശകാര്യ, വ്യോമയാന മന്ത്രാലയത്തിൻ്റെയും സംസ്ഥാന സർക്കാരുകളുടെയും വിമാനക്കമ്പനി ഓപ്പറേറ്റർമാരുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക ദൗത്യസേന രൂപീകരിക്കണമെന്നും സിദ്ധരാമയ്യ പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടു.കർണാടകയിൽ നിന്നുള്ളവരെ സഹായിക്കാൻ സംസ്ഥാന, ജില്ലാ തലങ്ങളിൽ എമർജൻസി ഓപ്പറേഷൻസ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.