ബംഗളുരു എ.ഐ.കെ.എം.സി.സി ഗോരിപ്പാളയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഉദ്ഘാടനം എ.ഐ.കെ.എം.സി.സി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് നിർവ്വഹിച്ചു. കാരുണ്യപ്രവർത്തനങ്ങളും പരസ്പര സ്നേഹവുമാണ് റമദാൻ പകർന്നുനൽകുന്ന വലിയ പാഠമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കെ.എം.ഡി.സി ഡയറക്ടർ ബി.കെ.അസ്‌ലം ഖാൻ മൗല മുഖ്യാതിഥിയായി. ഗോരിപ്പാളയ ഷാഫിഈ മസ്ജിദ് ഖത്തീബ് അബ്ദുൽ റഊഫ് ഹിഷാമി റമദാൻ പ്രഭാഷണം നടത്തി. വ്രതാനുഷ്ഠാനത്തിൻ്റെ ആത്മീയ വശങ്ങളെക്കുറിച്ചും സമകാലിക പ്രസക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ചടങ്ങിൽ സെൻട്രൽ കമ്മറ്റി സെക്രട്ടറി അബു ശ്രീഖണ്ടാപുരം, മുസ്തഫ താനറി റോഡ്, റഹീം ചാവശ്ശേരി, അബ്ദുള്ള മാവള്ളി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മഹ്മൂദ്, റഫീഖ് ആപ്പി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
ഏരിയ പ്രസിഡണ്ട് കെ.കെ. ഇസ്മായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മദനി എം.പി. സ്വാഗതവും ട്രഷറർ റഫീഖ് നന്ദിയും രേഖപ്പെടുത്തി.

Related Posts