ഇറാനെതിരായ സൈനിക നീക്കത്തിന് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കില്ലെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ്. സ്പെയിൻ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ 15 യുഎസ് വിമാനങ്ങൾ സൈനിക താവളങ്ങൾ വിട്ടു. തെക്കൻ സ്പെയിനിലെ റോട്ട, മൊറോൺ സൈനിക താവളങ്ങളിലുണ്ടായിരുന്ന യുഎസ് വിമാനങ്ങളാണ് രാജ്യം വിട്ടത്. ഇറാനെതിരായ ആക്രമണങ്ങളിൽ ജോസ് മാനുവൽ അൽബാരസ് അപലപിച്ചിരുന്നു. സ്പെയിനിന്റെ നിലപാട് യുഎസുമായുള്ള ബന്ധം വഷളാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഇറാനെതിരായ ആക്രമണത്തിന് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ ആദ്യം വിസമ്മതിച്ച ബ്രിട്ടൺ പിന്നീട് നിലപാട് തിരുത്തിയിരുന്നു. ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളാകില്ലെന്ന് അറിയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതിരോധത്തിനായി സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.