ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ യുഎസ് -ഇസ്രയേൽ സഖ്യം ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇറാന്റെ കടുത്ത നീക്കം. ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചതായി ഐആർജിസി പ്രഖ്യാപിച്ചു. വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതോടെ കടുത്ത ഊർജ പ്രതിസന്ധിയിലേക്കാവും രാജ്യങ്ങൾ നീങ്ങുക.
പ്രകൃതിവാതക ഉത്പാദനം ഖത്തർ താത്ക്കാലികമായി നിർത്തി. ഇതോടെ എണ്ണവില കുതിച്ചുയരുമെന്നാണ് സൂചന. ടെഹ്റാനിൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് കടുത്ത നീക്കം. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതും പ്രത്യാക്രമണം കടുപ്പിച്ചതും ഇന്ത്യയിലെ ഊർജപ്രതിസന്ധിയും രൂക്ഷമാക്കും.
ഖത്തർ പ്രകൃതി വാതക സെക്ടറിനെ ഇറാൻ ലക്ഷ്യമിട്ടതാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്. യുദ്ധം നീണ്ടാൽ വലിയ ഊർജ്ജ പ്രതി സന്ധിയിലേക്കാവും ഇന്ത്യ നീങ്ങുക.