യുഎസ് – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖദേമി കൊല്ലപ്പെട്ടു.
ഇറാന്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖദേമി യുഎസ് – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടു. എവിടെവെച്ചാണ് മജീദ് കൊല്ലപ്പെട്ടതെന്ന് ഐആർജിസി വ്യക്തമാക്കിയിട്ടില്ല. രാജ്യതലസ്ഥാനമായ ടെഹ്റാനിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെ തിങ്കളാഴ്ച സംയുക്ത സൈന്യം ആക്രമണം നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് മജീദ് ഖദേമി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചത്. ജൂണിൽ നടന്ന ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ ജനറൽ മൊഹമ്മദ് കസെമി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഐആർജിസിയുടെ ഇന്റലിജൻസ് വിഭാഗത്തിന്റെ തലപ്പത്തേക്ക് മജീദ് എത്തിയത്.