ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന ബന്ധം ബഹുമാനം, പരസ്‌പ3 ര വിശ്വാസം എന്നിവയെ അടിസ്ഥാനമാക്കി മുന്നോട്ട് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് ശേഷം സ്ഥിരതയുടെയും സമാധാനത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.കസാനിൽ വച്ച് കഴിഞ്ഞ വർഷം നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നു. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നല്ല ദിശാബോധം നൽകി.

അതിർത്തിയിലെ സൈനിക പിന്മാറ്റത്തിന് ശേഷം, സ്ഥിരതയുടെയും സമാധാനത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
‘പ്രധാനമന്ത്രിയെ വീണ്ടും കാണുന്നതിൽ സന്തോഷമുണ്ട്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ സാംസ്‌കാരിക ബന്ധമുണ്ട്. നല്ല അയൽക്കാരായി തുടരേണ്ടത് അനിവാര്യമെന്നും ചൈനീസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

വിദേശകാര്യ സെക്രട്ടറി വിക്രം മി സി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, എന്നിവർ മോദിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു. ചൈനീസ് വിദേശകാര്യമന്ത്രിയും വാണിജ്യമന്ത്രിയും ചർച്ചയിൽ പങ്കാളികളായി. 7 കൊല്ലത്തിന് ശേഷമാണ് ചൈനയിൽ ഇരു നേതാക്കൾക്കുമിടയിൽ ചർച്ച നടന്നത്.

Related Posts