മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്‌ണൻ അന്തരിച്ചു
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്‌ണൻ (90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1989-90 കാലഘട്ടത്തിൽ വി പി സിംഗ് മന്ത്രിസഭയിൽ ഉപരിഗതാഗത – വാർത്തവിനിമയ മന്ത്രിയായിരുന്നു. 1971, 77, 80, 84, 89, 91 എന്നീ വർഷങ്ങളിൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ വടകരയിൽ നിന്ന് ലോകസഭാംഗമായി. പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി രാഷ്ട്രീയ ജീവിതം തുടങ്ങി. 1960-ൽ സോഷ്യലിസ്റ്റ് പാർട്ടി വിട്ട് കോൺഗ്രസ്
ബാംഗ്ളൂരിൽ നിര്യാതയായി
പാലക്കാട് മുളയങ്കാവ് പള്ളിയാലിൽ വീട്ടിൽ ഹരിദാസൻ എം പി(62) അന്തരിച്ചു. ബെംഗളൂരു വിൽസൺ ഗാർഡനിൽ ആയിരുന്നു താമസം.. ഭാര്യ : ലതമക്കൾ : രാജീവ്, ചിഞ്ചു, ശ്രുതിമരുമകൾ: ശിൽപ, ഷെർഷാദ്, ഹരിപ്രസാദ് സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വിൽസൺ ഗാർഡൻ ക്രിമറ്റോറിയത്തിൽ നടക്കും.
ബാംഗ്ളൂരിൽ നിര്യാതയായി
മാർഗോണ്ടനഹള്ളി ഗംഗോത്രി ലേയൗട്ടിലെ റോഷിനി ജോൺ വെള്ളാപ്പള്ളിൽ(61) ബാംഗ്ളൂരിൽ നിര്യാതയായി. പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ്. ഭർത്താവ്: പരേതനായ ജോൺമകൻ: കേസീസ് നൈനാൻ ജോൺമരുമകൾ: സ്നേഹ എം(മുൻ ജെ ഇ എച്ച് എസ് അദ്ധ്യാപിക)പേരക്കുട്ടികൾ: കേൻസ എലിസബത്ത് നൈനാൻ, കാസിയ അന്ന നൈനാൻ സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ
ആറ്റുകാൽ പൊങ്കാല നാളെ; ഒരുക്കങ്ങൾ പൂർത്തിയായി
തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കുഭത്തിലെ പൗർണമിയും പൂരം നാളും ഒരുമിക്കുന്ന ദിവസമാണ് പൊങ്കാല. ശുദ്ധപുണ്യാഹത്തോടെ നാളെ രാവിലെ 9.15ന് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. മേൽശാന്തി ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച ശേഷം സഹമേൽശാന്തിമാർക്ക് ദീപം കൈമാറും. അവർ ക്ഷേത്രത്തിന് മുന്നിലെ പണ്ടാരഅടുപ്പിലും വലിയ തിടപ്പള്ളിയിലും തീകത്തിക്കും. 9.45 നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്. തുടർന്ന് 10 കിലോമീറ്റർ
19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ കൗൺസിലറുടെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ
ബംഗളൂരു അമൃതഹള്ളിയിൽ 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രാഷ്ട്രീയ നേതാവിന്‍റെ മകൻ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. അനിരുദ്ധ, മോഹിത്, നബിൽ, ഡിക്സൺ, അവൻ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ അനിരുദ്ധ് ദാവൻഗരെ കൗൺസിലറുടെ മകനാണ്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഉടമസ്ഥതയിലുള്ള വില്ലയിലാണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചാണ് പ്രതികൾ പെൺകുട്ടിയെ വലയിലാക്കി പെൺകുട്ടിയെ പാർട്ടി ആഘോഷിക്കാനെന്ന വ്യാജേന വില്ലയിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് ലഹരി ഗുളികകൾ നൽകി
ആലപ്പുഴയില്‍ രണ്ട് കുട്ടികള്‍ക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കി; കുട്ടികൾ ഗുരുതരാവസ്ഥയിൽ
ആലപ്പുഴ മാന്നാറിൽ രണ്ട് കുട്ടികൾക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കി. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം സ്വയം വിഷം കഴിച്ചാണ് പിതാവ് മരിച്ചത്. മക്കൾ ശിവഗംഗ, ശിവ കീർത്തന എന്നിവർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് വിഷം നൽകിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ
ഗുരുതര പരിക്കേറ്റ ഖമനയ്യുടെ ഭാര്യയും മരിച്ചു
ഇറാനിലെ പരമോന്നത നേതാവ് കൊല്ലപ്പെട്ട ആയത്തൊള്ള ഖമനേയിയുടെ ഭാര്യയും മരിച്ചു. ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഖമനയിയുടെ ഭാര്യ മന്‍സൂറ ഖോജാസ്തെ ബാഗര്‍സാദെ മരിച്ചുവെന്ന് ഇറാന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഖമനേയിയും ഖോജാസ്തെയും 1964ലാണ് വിവാഹിതരായത്. ഖമനേയി- ഖോജാസ്തെ ദമ്പതികള്‍ക്ക് ആറ് മക്കളുണ്ട്. ആയത്തൊള്ള ഖമനയിയെയുടെ വസതിയില്‍ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. ഖമനേയിയും മകളും മരുമകനും കൊച്ചുമകനും ഉള്‍പ്പടെയുള്ളവരാണ് ആക്രമണത്തില്‍ തത്ക്ഷണം കൊല്ലപ്പെട്ടത്.
ഒമാൻ തീരത്തെ കപ്പലാക്രമണത്തിൽ രണ്ട് ഇന്ത്യക്കാരെ കാണാതായി
ഇറാൻ ഒമാൻ തീരത്ത് കപ്പലുകൾക്കുനേരെ നടത്തിയ ആക്രമണത്തിൽ 2 ഇന്ത്യക്കാരെ കാണാതായി. ഇന്നലെ എംവി സ്കൈലൈറ്റ് കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരെ കാണാതായത്. എംവി സ്കൈലൈറ്റ് കപ്പലിൽ നിന്നും കാണാതായവർക്കായി തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. കപ്പലിലുണ്ടായിരുന്നത് 16 ഇന്ത്യക്കാരാണ്. കപ്പലിൽ നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. എംകെഡി വ്യോം കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ന് ഒരു ഇന്ത്യക്കാരൻ മരിച്ചിരുന്നു. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന്
ജാതിവ്യവസ്ഥയെ ഇല്ലാതാക്കാതെ സാമൂഹിക പുരോഗതിയില്ല: ഡോ.സി.ഗണേഷ്
പരമ്പരാഗതമായി മനുഷ്യനെ ശ്രേണീകൃതമായി വിഭജിക്കുന്ന നിഷ്ടൂരമായ ജാതിവ്യവസ്ഥയാണ് എല്ലാ പുരോഗതിയിൽ നിന്നും രാജ്യത്തെ പുറകോട്ടടിക്കുന്നതെന്നും ചാതുർവർണ്ണ്യവ്യവസ്ഥയെന്ന വിവേചനം ഇല്ലാതാക്കാതെ ഇന്ത്യൻ സമൂഹത്തിനു സമഭാവനയോടെ മുന്നേറാനാവില്ലെന്നും മലയാളം സർവ്വകലാശാലയിലെ അധ്യാപകനും പരീക്ഷാകൺട്രോളറും പ്രശസ്ത നോവലിസ്റ്റുമായ ഡോ.സി.ഗണേഷ് അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ കവിക്കൂട്ടം സംഘടിപ്പിച്ച കെ.ആർ.കിഷോറിൻ്റെ “ഡോ.ബി.ആർ അംബേദ്കർ: ജീവിതവും ദർശനവും” എന്ന ജീവചരിത്രവും, “നാടുറങ്ങാത്ത നാടക രാവുകൾ” എന്ന നോവലും പ്രകാശനം ചെയ്യുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സമൂഹത്തെ തലമുറകളായി
പാക്കിസ്ഥാന്റെ വ്യോമതാവളങ്ങിൽ താലിബാന്റെ ഡ്രോൺ ആക്രമണം
കാബൂളിൽ വ്യോമാക്രമണം നടത്തിയതിന് മറുപടിയായി പാക്കിസ്ഥാന്റെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങിൽ താലിബാൻ ഡ്രോൺ ആക്രമണം നടത്തി. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള യുദ്ധത്തിൽ റാവൽപിണ്ടിയിലുള്ള നൂർ ഖാൻ വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നേരത്തെ ഈ വ്യോമതാവളം ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയാണ് താലിബാൻ ഡ്രോൺ ആക്രമണം നടത്തിയത്. ഖൈബർ പഖ്തുൻഖ്വയിലെ മോമണ്ട് ഏജൻസിയിലുള്ള ഖ്വാസായ് ക്യാമ്പ് നൂർ ഖാൻ