ഇറാൻ ഒമാൻ തീരത്ത് കപ്പലുകൾക്കുനേരെ നടത്തിയ ആക്രമണത്തിൽ 2 ഇന്ത്യക്കാരെ കാണാതായി. ഇന്നലെ എംവി സ്കൈലൈറ്റ് കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരെ കാണാതായത്. എംവി സ്കൈലൈറ്റ് കപ്പലിൽ നിന്നും കാണാതായവർക്കായി തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്.

കപ്പലിലുണ്ടായിരുന്നത് 16 ഇന്ത്യക്കാരാണ്. കപ്പലിൽ നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. എംകെഡി വ്യോം കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ന് ഒരു ഇന്ത്യക്കാരൻ മരിച്ചിരുന്നു.

സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ഭാഗത്താണ് ആക്രമണം ഉണ്ടായത്. ഇറാന്‍ ഡ്രോൺ കപ്പലുകള്‍ ഇന്ന് ഉപയോഗിച്ചാണ് എംകെഡി വ്യോം കപ്പലിനെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ തീപിടിത്തവും കേടുപാടുകളും ഉണ്ടായി.

Related Posts