ഇറാനിലെ പരമോന്നത നേതാവ് കൊല്ലപ്പെട്ട ആയത്തൊള്ള ഖമനേയിയുടെ ഭാര്യയും മരിച്ചു. ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു.

ഖമനയിയുടെ ഭാര്യ മന്‍സൂറ ഖോജാസ്തെ ബാഗര്‍സാദെ മരിച്ചുവെന്ന് ഇറാന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഖമനേയിയും ഖോജാസ്തെയും 1964ലാണ് വിവാഹിതരായത്. ഖമനേയി- ഖോജാസ്തെ ദമ്പതികള്‍ക്ക് ആറ് മക്കളുണ്ട്.

ആയത്തൊള്ള ഖമനയിയെയുടെ വസതിയില്‍ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. ഖമനേയിയും മകളും മരുമകനും കൊച്ചുമകനും ഉള്‍പ്പടെയുള്ളവരാണ് ആക്രമണത്തില്‍ തത്ക്ഷണം കൊല്ലപ്പെട്ടത്.

Related Posts