ഗാസയില്‍ തടവിലുള്ള എല്ലാ ഇസ്രയേലി ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്ന് ഹമാസിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അന്ത്യശാസനം. ‘കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കുക, കൊലപ്പെടുത്തിയവരുടെ എല്ലാ മൃതദേഹങ്ങളും ഉടൻ തിരികെ നൽകുക. ഇത് അവസാന മുന്നറിയിപ്പാണ്’ ട്രംപ് വ്യക്തമാക്കി.
ഹമാസ് നേതൃത്വം ഗാസയിൽ നിന്ന് ഒഴിഞ്ഞുപോകണം. നിങ്ങൾക്ക് ഇപ്പോഴും ഒരു അവസരമുണ്ട്. ഹമാസ് നേതൃത്വത്തിന് ഇപ്പോൾ ഗാസ വിടാനുള്ള സമയമാണ്. തന്നെ അനുസരിച്ചില്ലെങ്കിൽ ഹമാസിൻ്റെ ഒരു അംഗം പോലും സുരക്ഷിതമായിരിക്കില്ലെന്നും’, മോചിതരായ ബന്ദികളെ സന്ദർശിച്ച ശേഷം ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി.

അമേരിക്ക ഇസ്രയേലിന് എല്ലാ സഹായവും നൽകുമെന്നും ട്രംപ് പറഞ്ഞു. ചർച്ച ഹമാസുമായി നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിൻ്റെ അന്ത്യശാസനം. അമേരിക്ക ഇതാദ്യമായാണ് 1997 മുതൽ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ ഹമാസുമായി നേരിട്ട് ചർച്ച നടത്തുന്നത്. അറബ് രാജ്യങ്ങൾ അമേരിക്കയുമായി ബദൽ ഗാസ പദ്ധതി സംബന്ധിച്ച് ചർച്ചക്കൊരുങ്ങുകയാണ്.

Related Posts