ഒമാൻ തീരത്ത് കപ്പലിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കപ്പൽ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരൻ. മാർഷൽ ഐലൻഡ്‌സ് പതാക വഹിച്ച ‘എം.കെ.ഡി വ്യാം’ എന്ന കപ്പലിന് നേരെയാണ് സ്ഫോടകവസ്തുക്കൾ നിറച്ച ആളില്ലാ ബോട്ട് ഉപയോഗിച്ച് ആക്രമണം ഉണ്ടായത്. ഒമാനിലെ ബിസ്ക്കറ്റ് തീരത്ത് നിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംഭവം. ആക്രമണത്തെത്തുടർന്ന് 59,463 മെട്രിക് ടൺ ചരക്കുമായി പോവുകയായിരുന്ന കപ്പലിന്‍റെ പ്രധാന എഞ്ചിൻ
അയ്യപ്പസംഗമം; കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ ഹൈക്കോടതി നേരിട്ട് പരിശോധിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുന്നതിനായി നൽകിയ ബില്ലുകളടക്കമുള്ള എല്ലാ രേഖകളും വ്യാഴാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ഓഡിറ്റ് സ്ഥാപനമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കേസിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെയും കക്ഷി ചേർത്തു. സ്ഥാപനത്തോട് അവരുടെ കൈവശമുള്ള മുഴുവൻ രേഖകളും നേരിട്ട്
കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നു
പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഭാഗമായി കുടുങ്ങിയ മൂന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നു. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോന്‍, മകള്‍ സ്മൃതി മേനോന്‍ (3) എന്നിവരാണ് കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്. പാക്കിസ്ഥാനില്‍ നിന്നും വിമാനമാര്‍ഗം ഇവര്‍ ഇന്ന് ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തും. തുടർന്ന് അര്‍ധരാത്രി 12.30 ന് ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തില്‍ ഡൽഹിയിലേക്ക് തിരിക്കുന്ന ഇവർ ചൊവ്വാഴ്ച പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യാ
യുഎഇയിലെ ആമസോൺ ഡാറ്റാ സെൻ്റർ ഇറാൻ്റെ ആക്രമണത്തിൽ തകർന്നു
യുഎഇയിലെ ആമസോൺ ഡേറ്റാ സെൻ്റർ ഇറാൻ്റെ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ആമസോണിൻ്റെ ക്ലൗഡ് യൂണിറ്റായ ആമസോൺ വെബ് സർവ്വീസസിൽ (എ ഡബ്ല്യു എസ്) അജ്ഞാതവസ്‌തു പതിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായതായതാണെന്നാണ് വിവരം. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുന്നതിനിടെ വൈദ്യുതി വിച്ഛേദിച്ചു. പൂർണ്ണമായ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ എടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയിലെ മറ്റ് ഡാറ്റാ സെൻ്ററുകൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയിലേക്ക് മിസൈലുകളും ഡ്രോണുകളും ആക്രമണം നടത്തി.
വെജിറ്റബിൾ ബിരിയാണി കടയിലെ ഫ്രീസറിൽ യുവാവിന്റെ മൃതദേഹം
ലക്നൗ ബക്ഷി കാ തലാബിൽ വെജിറ്റബിൾ ബിരിയാണി കടയിലെ ഫ്രീസറിനുള്ളിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിഷൻപൂർ മജ്റ സ്വദേശി വിജയ് പാൽന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ നാല് ദിവസമായി കടയുടമ ഷാനി റാവത്തിന്റെ പിതാവിന്റെ മരണത്തെത്തുടർന്ന് കട അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ വീണ്ടും കട തുറക്കാൻ ഷാനി എത്തിയപ്പോഴാണ് ഫ്രീസറിനുള്ളിൽ മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. 5
സ്വയം ചിതയൊരുക്കി ആത്മഹത്യാ ശ്രമം; പൊള്ളലേറ്റ നളിനികുമാരി അതീവഗുരുതരാവസ്ഥയിൽ
സ്വയം ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ആശുപത്രിയിൽ. നെയ്യാറ്റിൻകര സ്വദേശിനിയായ നളിനകുമാരി ആണ് വീടിന് പിന്നിൽ ചിതയൊരുക്കി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവിന്‍റെ അസുഖവും ഒറ്റപ്പെടലും കാരണം നളിനകുമാരി കുറച്ചുനാളുകളായി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീടിന്‍റെ പിൻവശത്ത് വിറക് കൂട്ടിയിട്ട് ചിതയൊരുക്കി തീ കൊളുത്തിയ ശേഷം നളിനകുമാരി അതിലേക്ക് ഇറങ്ങിക്കിടക്കുകയായിരുന്നു. തീ കത്തുന്നത് കണ്ട്
ഗൾഫിലെ എസ്‌എസ്‌എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റി; കേരളത്തിലും മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു: മന്ത്രി വി ശിവൻകുട്ടി
ഗൾഫ് മേഖലയിൽ ഉണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ മേഖലയിലെ പരീക്ഷാ നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാർച്ച് 5 ലെ എസ്എസ്എൽസി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ ഹയർസെക്കൻഡറി പരീക്ഷയും മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. പുതുക്കിയ പരീക്ഷാതീയതികൾ പിന്നീട് അറിയിക്കും. ഗൾഫ് മേഖലയിൽ പരീക്ഷയെഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾ പ്രിൻസിപ്പൽ, പ്രഥമ അദ്ധ്യാപകർ എന്നിവർവഴി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് അപേക്ഷ നൽകണമെന്നും മന്ത്രി ശിവൻകുട്ടി നിർദേശിച്ചു.
യുഎസ് യുദ്ധ വിമാനം തകർന്നുവീണു; വെടിവച്ചിട്ടെന്ന് ഇറാൻ
അമേരിക്കയുടെ എഫ്15 യുദ്ധ വിമാനം കുവൈറ്റിൽ തകർന്നുവീണു. വിമാനം തങ്ങൾ വീഴ്ത്തിയതാണെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഈ കാര്യത്തിൽ വ്യക്തതവന്നിട്ടില്ല. വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന റിപ്പോർട്ടുകളുമുണ്ട്. വിമാനം തകർന്നുവീഴുന്നതിന്റെയും പൈലറ്റ് രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു. ട്രംപിന്റെ ഭ്രാന്തമായ നീക്കങ്ങൾ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അമേരിക്കൻ സൈനികരുടെ ജീവഹാനിയെക്കുറിച്ച് ട്രംപ് ഇപ്പോൾ ആശങ്കപ്പെടുകയാണെന്നും
യുഎസുമായി ചർച്ചയ്ക്കില്ല: ഇറാൻ
യുഎസുമായി യുദ്ധം അവസാനിപ്പിക്കാൻ യാതൊരുവിധ ചർച്ചകൾക്കും തയാറല്ലെന്ന് ഇറാൻ നേതാവ് അലി ലാറിജാനി. ട്രംപിന് ഭയമാണെന്നും അതിനാലാണ് ചർച്ചയ്ക്ക് തയാറെന്ന് അദ്ദേഹം പറഞ്ഞത്. പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലേക്കാണ് ട്രംപിന്റെ വികലമായ നയങ്ങൾ തള്ളിവിട്ടിരിക്കുന്നത്. ഇറാൻ മധ്യസ്ഥർ മുഖേന ചർച്ചയ്ക്ക് താൽപ്പര്യം പ്രകടിപ്പിച്ചുവെന്ന വാർത്തകൾ തെറ്റാണ്. അമേരിക്കൻ സൈനികരെ ഇസ്രായേലിന്റെ അധികാര മോഹങ്ങൾക്കായി അദ്ദേഹം കുരുതികൊടുക്കുകയാണെന്നും ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ ലാറിജാനി വ്യക്തമാക്കി. കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത
രമേഷ് പിഷാരടി പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥി?
നടൻ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയാകാൻ സാധ്യത. പല പ്രമുഖരുടെയും പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. രമേഷ് പിഷാരടിയുടെ സ്വീകാര്യത വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സിറ്റിംഗ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ യുഡിഎഫ് നേതൃത്വം കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടിയത്.