അയർലൻഡിൽനിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി
Karnataka
0 min read
5.8k

അയർലൻഡിൽനിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി

മാർച്ച്‌ 2, 2026
0

അയർലൻഡിൽ ഡബ്ലിൻ എന്ന സ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡബ്ലിനിൽ ഐ.ടി പ്രഫഷനലായിരുന്ന അശ്വതി രാജശേഖരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്രേ മേഖലയിലെ കടൽ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് റിക്രൂട്ട്‌മെൻ്റ് ഏജൻസിയിലെ ഐടി ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ രണ്ട് ദിവസം മുൻപാണ് കാണാതായത്. ബെംഗളൂരുവിലാണ് അശ്വതിയുടെ കുടുംബം താമസിക്കുന്നത്. ഇവിടെ നിന്നാണ് അശ്വതി അയർലൻഡിൽ എത്തിയത്. ജോലി സംബന്ധമായി സ്‌ഥലം മാറി

Continue Reading
32 കിലോഗ്രാം കഞ്ചാവുമായി മൂന്നു പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍
Kerala
0 min read
6.2k

32 കിലോഗ്രാം കഞ്ചാവുമായി മൂന്നു പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

മാർച്ച്‌ 2, 2026
0

പെരുമ്പാവൂരില്‍ 32 കിലോഗ്രാം കഞ്ചാവുമായി മൂന്നു പശ്ചിമ ബംഗാള്‍ സ്വദേശികളെ ഡാന്‍സാഫ് സംഘം പിടികൂടി. ബംഗാള്‍ സ്വദേശികളായ ടുട്ടുള്‍ ഷെയ്ക്ക് (36), മിന്‍ഹാജ് (47), മാസും ഷേക്ക് (36) എന്നിവരാണ് ഡാന്‍സാഫ് സംഘത്തിൻ്റെ അറസ്റ്റിലായത്. ഇന്ന് രാവിലെ ഏഴോടെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ വലയിലാക്കിയത്. ട്രെയിന്‍ മാര്‍ഗം പശ്ചിമ ബംഗാളില്‍ നിന്നും ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കഞ്ചാവ് പെരുമ്പാവൂരിലെ വിവിധ ഇടങ്ങളില്‍ വിതരണം

Continue Reading
ആക്രമണം ഇനിയും കടുപ്പിക്കും; ഇറാനെതിരായ യുദ്ധം നാലാഴ്ചയോളം നീളുമെന്ന് ട്രംപ്
World
1 min read
5.8k

ആക്രമണം ഇനിയും കടുപ്പിക്കും; ഇറാനെതിരായ യുദ്ധം നാലാഴ്ചയോളം നീളുമെന്ന് ട്രംപ്

മാർച്ച്‌ 2, 2026
0

യുഎസ് സൈനികരുടെ മരണത്തിന് ‘പ്രതികാരം’ ചെയ്യുമെന്നും ഇറാൻ ഭരണകൂടത്തിന് ഏറ്റവും വലിയ പ്രഹരം നൽകുമെന്നും ട്രംപിന്‍റെ മുന്നറിയിപ്പ്. ഇറാനെതിരായ യുദ്ധം നാലാഴ്‌ചയോളം നീളുമെന്നും ട്രംപ് പറഞ്ഞു. ‘ഇറാൻ വലിയ രാജ്യമാണ്. ഈ പ്രക്രിയ പൂർത്തിയാക്കാൻ നാലാഴ്‌ചയോ അതിൽ കുറവോ ദിവസം എടുക്കേണ്ടി വരും. നമ്മുടെ സ്വന്തം സ്ഥലത്തിനും സമയത്തിനും സുരക്ഷ ഉറപ്പാക്കാൻ മാത്രമല്ല, നമ്മുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ള ഒരു വലിയ പ്രവർത്തനം അമേരിക്ക ഏറ്റെടുക്കുകയാണ്-

Continue Reading
ഇ​സ്ര​യേ​ലി​ന് നേ​രെ ഹി​സ്ബു​ള്ളയുടെ മി​സൈ​ൽ ആ​ക്ര​മ​ണം​; ഇ​റാ​നൊ​പ്പം ചേ​ർ​ന്ന് ഹി​സ്ബു​ള്ള​യും
World
1 min read
5.7k

ഇ​സ്ര​യേ​ലി​ന് നേ​രെ ഹി​സ്ബു​ള്ളയുടെ മി​സൈ​ൽ ആ​ക്ര​മ​ണം​; ഇ​റാ​നൊ​പ്പം ചേ​ർ​ന്ന് ഹി​സ്ബു​ള്ള​യും

മാർച്ച്‌ 2, 2026
0

യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നെ പി​ന്തു​ണ​ച്ച് ഹി​സ്ബു​ള്ള. ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ ഇ​സ്ര​യേ​ലി​ന് നേ​രെ ഹി​സ്ബു​ള്ള മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തായി റി​പ്പോ​ർട്ട്. ല​ബ​ന​നി​ൽ നി​ന്ന് മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് ഇ​സ്ര​യേ​ൽ സേ​ന സ്ഥി​രീ​ക​രി​ച്ചു. ഇന്നലെ ഹി​സ്ബു​ള്ള ലെ​ബ​ന​നി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് നി​ര​വ​ധി മി​സൈ​ലു​ക​ൾ തൊ​ടു​ത്തു​വെ​ന്ന് ഐ​ഡി​എ​ഫ് ​ആ​രോ​പിക്കുന്നു. ഹി​സ്ബു​ള്ള ഇറാൻ ഒ​പ്പം ചേ​ർ​ന്ന​താ​യി ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌ കൊ​ല്ല​പ്പെ​ട്ട​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണി​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

Continue Reading
റംസാൻ കിറ്റുകൾ വിതരണം ചെയ്തു
Association News
0 min read
6.8k

റംസാൻ കിറ്റുകൾ വിതരണം ചെയ്തു

മാർച്ച്‌ 2, 2026
0

സുള്യ താലൂക്ക് സമസ്ത സംയുക്ത ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ സുള്യയിലെ സുപ്രീംഹാളിൽവെച്ച് താലൂക്കിലെ 15 ജമാഅത്തുകളിലെ 80ഓളം ഗുണഭോക്താക്കൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ സംസാരിച്ച കർണാടക സംസ്ഥാന മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എം. ഷാഹിദ് തെക്കിൽ, വിശുദ്ധ റംസാൻ മാസത്തിൽ പാവപ്പെട്ടവർക്കും അർഹരായവർക്കും വിവിധ രീതിയിലുള്ള സഹായങ്ങൾ എത്തിക്കാൻ ആഹ്വാനം ചെയ്തു. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽ ഖാദർ ബയമ്പാടിയും മറ്റ് ഭാരവാഹികളും പ്രവാചകചര്യ പിന്തുടർന്ന്

Continue Reading
സ്നേഹവും സാഹോദര്യവും കാത്തുസൂക്ഷിക്കണം: എൻ.എ ഹാരിസ് എം.എൽ.എ
Association News
1 min read
6.1k

സ്നേഹവും സാഹോദര്യവും കാത്തുസൂക്ഷിക്കണം: എൻ.എ ഹാരിസ് എം.എൽ.എ

മാർച്ച്‌ 2, 2026
0

ആൾ ഇന്ത്യ കെഎംസിസി ബംഗളുരു നീലസാന്ദ്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ശാന്തിനഗർ എം.എൽ.എ എൻ.എ ഹാരിസ് സംഗമം ഉദ്ഘാടനം ചെയ്തു.പരസ്പര സ്നേഹത്തിൻ്റെയും സഹോദര്യത്തിൻ്റെയും സന്ദേശമാണ് നോമ്പുകാലം പകർന്നു നൽകുന്നതെന്ന് എൻ.എ ഹാരിസ് പറഞ്ഞു. പ്രവാസ ലോകത്ത് ജാതി-മത ചിന്തകൾക്കതീതമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന ഇത്തരം സംഗമങ്ങൾ സാമൂഹിക ഐക്യത്തിന് അനിവാര്യമാണെന്നും, എഐകെഎംസിസി നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ കൂട്ടിച്ചേർത്തു. എഐകെഎംസിസി പ്രസിഡണ്ട് ടി.ഉസ്മാൻ അധ്യക്ഷത

Continue Reading
‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു
Entertainment
1 min read
5.6k

‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു

മാർച്ച്‌ 2, 2026
0

‘മഞ്ഞുമ്മൽ ബോയ്സി’ന്‍റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. 2022-ൽ എളംകുളത്തെ ഫ്ലാറ്റിൽ വെച്ച് ലൈംഗിക ഉദ്ദേശത്തോടെ അതിക്രമിച്ചു കയറി മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ എറണാകുളം സൗത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളിൽ ചിദംബരത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും, അന്വേഷണ പുരോഗതി അനുസരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് നീങ്ങുമെന്നും എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ

Continue Reading
നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാറിടിച്ച് നവദമ്പതിമാർ മരിച്ചു
Karnataka
0 min read
6.2k

നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാറിടിച്ച് നവദമ്പതിമാർ മരിച്ചു

മാർച്ച്‌ 2, 2026
0

റോഡരുകിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാറിടിച്ച് നവദമ്പതിമാർ മരിച്ചു. ഹാവേരി ജി ല്ലയിലെ കാദഹള്ളിയിൽ ദേശീയപാതയിൽനടന്ന അപകടത്തിൽ നാട്ടുകാരായ കാർത്തിക്കും (34), ഭാര്യ ഐശ്വര്യയുമാണ് (30) മരിച്ചത്. രണ്ടാഴ്‌ച മുൻപായിരുന്നു ഇവരുടെ വിവാഹം. കാറിലുണ്ടായിരുന്ന ബന്ധുക്കളായ രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രദർശനത്തിനു ശേഷം ഞായറാഴ്ച രാവിലെ വീ ട്ടിലേക്ക് കാറിൽ തിരിച്ചു വരുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്തുതന്നെ ദമ്പതിമാർ മരിച്ചു. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.

Continue Reading
ഖമനേയി വധം; ഇറാനിലെ ആക്രമണത്തിൽ 200ലധികം മരണം
World
1 min read
6.4k

ഖമനേയി വധം; ഇറാനിലെ ആക്രമണത്തിൽ 200ലധികം മരണം

മാർച്ച്‌ 2, 2026
0

യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടതോടെ, ഇറാന്‍റെ പ്രതികാരം ചുറ്റുവട്ടത്തെ ഗൾഫ് രാജ്യങ്ങളിലേക്ക് തിരിഞ്ഞു. അമേരിക്കയുടെ സൈനിക താവളങ്ങളുള്ള ഗൾഫ് രാഷ്ട്രങ്ങളിലേക്കാണ് ഇറാന്‍റെ മിസൈൽ ആക്രമണം. പശ്ചിമേഷ്യയിൽ ഇതോടെ യുദ്ധാന്തരീക്ഷം. മലയാളികൾ അടക്കം ലക്ഷക്കണക്കിന് പൗരൻമാർ തൊഴിലെടുക്കുന്ന ഗൾഫ് രാജ്യങ്ങൾ ആക്രമണത്തിനിരയാവുന്നതിൽ ഇന്ത്യയ്ക്കും കടുത്ത ആശങ്ക. വ്യോമഗതാഗതം നിശ്ചലമായി. അബുദാബി, ദുബായ്, ദോഹ വിമാനത്താവളങ്ങൾ അടഞ്ഞുകിടക്കുന്നു. ഇന്നലെ 1,500ലേറെ

Continue Reading
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ 37 വിമാനസർവീസുകൾ റദ്ദാക്കി
Karnataka
1 min read
5.3k

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ 37 വിമാനസർവീസുകൾ റദ്ദാക്കി

മാർച്ച്‌ 2, 2026
0

ഇസ്രയേൽ – ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ 37 വിമാനസർവീസുകൾ റദ്ദാക്കി. ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന 19 സർവീസുകളും ബെംഗളൂരുവിലേക്ക് വരുന്ന 18 സർവീസുകളും റദ്ദാക്കിയതായി അധികൃതർ പറഞ്ഞു. ദുബായ്, അബുദാബി, റിയാദ്, ജിദ്ദ, ദോഹ, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകളാണ് റദ്ദാ ക്കിയത്. വിമാനം മുടങ്ങിയതോടെ യാത്രക്കാർ വലഞ്ഞു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പലരും യാത്ര മാറ്റിവെച്ചിരിക്കുകയാണ്. ബെംഗളൂരുവിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര വിമാനസർവീസു കളുള്ളത് ദുബായിലേക്കും അബുദാബിയിലേക്കുമാണ്.

Continue Reading