സുള്യ താലൂക്ക് സമസ്ത സംയുക്ത ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ സുള്യയിലെ സുപ്രീംഹാളിൽവെച്ച് താലൂക്കിലെ 15 ജമാഅത്തുകളിലെ 80ഓളം ഗുണഭോക്താക്കൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ സംസാരിച്ച കർണാടക സംസ്ഥാന മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എം. ഷാഹിദ് തെക്കിൽ, വിശുദ്ധ റംസാൻ മാസത്തിൽ പാവപ്പെട്ടവർക്കും അർഹരായവർക്കും വിവിധ രീതിയിലുള്ള സഹായങ്ങൾ എത്തിക്കാൻ ആഹ്വാനം ചെയ്തു.
സംയുക്ത ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽ ഖാദർ ബയമ്പാടിയും മറ്റ് ഭാരവാഹികളും പ്രവാചകചര്യ പിന്തുടർന്ന് പാവപ്പെട്ടവർക്കായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ സ്ഥാപനത്തിന് മാതൃകയാണെന്ന് അദ്ദേഹം അഭിനന്ദിച്ചു. ബയമ്പാടി അബ്ദുൽ ഖാദറിൻ്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങൾ നടക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഹാജി ഇബ്രാഹിം കത്തർ അധ്യക്ഷത വഹിച്ചു. ട്രഷറർ ഹമീദ് ഹാജി ദുആ നിർവഹിച്ചു. താജ് മുഹമ്മദ് സമ്പാജെ, സി.എച്ച്.മുഹമ്മദ് പൈമ്പച്ചാൽ, ഹംസ അജ്മീർ ദൊഡ്ഡതോട്ട, കെ.എം. അബൂബക്കർ പാരെക്കൽ, ഹാജി അഹമ്മദ് സുപ്രീം, ഹാജി അഹമ്മദ് പാരെ, സമ്പാജെ ജുമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് ഹമീദിയ, ഹാജി അബ്ദുൽ ഖാദർ അജ്ജാവര, ഷരീഫ് റിലാക്സ്, ജമാൽ ബെള്ളാരെ, ഐവർനാട് ജുമാ മസ്ജിദ് പ്രസിഡണ്ട് ഷരീഫ് നീടുബെ, അബൂബക്കർ ഐവർനാട്, അബ്ദുള്ള കനകമജലു, എ.ബി. മൊയ്തീൻ കളഞ്ച, ഇസ്മായിൽ സമ്പാജെ, പേരഡക്ക ജുമാ മസ്ജിദ് സെക്രട്ടറി കെ.എം. ഇസ്മായിൽ, സിനാൻ ദർകാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി അഷ്റഫ് ഗുണ്ടി സ്വാഗതം പറഞ്ഞു.
