ഈ വർഷത്തെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച ഇ പി രാജഗോപാലൻ മാഷിൻ്റെ ” ഉൾക്കഥ”യെ ആധാരമാക്കി കഥകളുടെ മികവിൻ്റെ പൊരുൾ എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത ചെറുകഥാകൃത്ത് ടി.പി.വേണുഗോപാലൻ മാഷ് സംസാരിക്കും.

ബാംഗ്ലൂരിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സംഘടന പ്രതിനിധികളും സംവാദത്തിൽ പങ്കെടുക്കും. ഫെബ്രുവരി 22 ഞായറാഴ്‌ച രാവിലെ 10.30 മുതൽ വിജിനപുര ജൂബിലി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും.

“ഉൾക്കഥ” യിലെ ചില ലേഖനങ്ങളുടെ വായനയും കവിത ചൊല്ലലും പരിപാടിയുടെ ഭാഗമായിരിക്കും. ബാംഗ്ലൂരിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പരിപാടിയിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് 90082 73313.

Related Posts