അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള സം​സ്ഥാ​ന ബ​ജ​റ്റ് തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. 17ാമ​ത്തെ ത​വ​ണ​യാ​ണ് സി​ദ്ധ​രാ​മ​യ്യ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച ധ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യ വ്യ​ക്തി എ​ന്ന ബ​ഹു​മ​തി സി​ദ്ധ​രാ​മ​യ്യ​ക്ക് ല​ഭി​ക്കും. കർണാടക ആ​ദി​വാ​സി സ​ര്‍വ​ക​ലാ​ശാ​ല സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍ന്നിട്ടുണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് പ​റ​ഞ്ഞു.

അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വ​കു​പ്പ് ന​ട​പ്പാ​ക്കേ​ണ്ട ഗ്രാ​ന്‍റു​ക​ള്‍ ന​ല്‍കു​ന്ന​തി​നെ​ക്കു​റിച്ചും ച​ര്‍ച്ച​യി​ല്‍ ഉ​ന്ന​യി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ജ​റ്റ് സം​ബ​ന്ധി​ച്ച ച​ര്‍ച്ച​ക​ള്‍ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി.മുഖ്യമന്ത്രിയായി കാലാവധി പൂർത്തിയാക്കും എന്നതിൻ്റെ സുചനകൾകൂടി ബജറ്റിൽ ഉൾക്കൊള്ളുമെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം അഭിപ്രായപ്പെട്ടു.

Related Posts