ആൾ ഇന്ത്യ കെഎംസിസി ബംഗളുരു നീലസാന്ദ്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ശാന്തിനഗർ എം.എൽ.എ എൻ.എ ഹാരിസ് സംഗമം ഉദ്ഘാടനം ചെയ്തു.
പരസ്പര സ്നേഹത്തിൻ്റെയും സഹോദര്യത്തിൻ്റെയും സന്ദേശമാണ് നോമ്പുകാലം പകർന്നു നൽകുന്നതെന്ന് എൻ.എ ഹാരിസ് പറഞ്ഞു. പ്രവാസ ലോകത്ത് ജാതി-മത ചിന്തകൾക്കതീതമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന ഇത്തരം സംഗമങ്ങൾ സാമൂഹിക ഐക്യത്തിന് അനിവാര്യമാണെന്നും, എഐകെഎംസിസി നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ കൂട്ടിച്ചേർത്തു.

എഐകെഎംസിസി പ്രസിഡണ്ട് ടി.ഉസ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എം.കെ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ട്രഷറർ നാസർ നീലസാന്ദ്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ അബ്ദുള്ള മാവള്ളി, റഹീം ചാവശ്ശേരി, മുസ്തഫ താനറി റോഡ് ഏരിയ ജനറൽ സെക്രട്ടറി ബുഷീർ എന്നിവർ ആശംസകൾ നേർന്നു.
ഏരിയ പ്രസിഡണ്ട് ഹാരിസ് എം.സി സ്വാഗതവും ട്രഷറർ ഇബ്രാഹിം വാപ്പു നന്ദിയും പറഞ്ഞു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Related Posts